ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

ആലുവിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്. ഏഴു ദിവസം കൂടി ഇയാളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ക്രിസ്റ്റൽ രാജ് കൂടുതൽ കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും.

മോഷണത്തിനായാണ് പ്രതി ആലുവയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറ‍ഞ്ഞു. പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി നിവവിലുള്ളതായും പൊലീസ് കണ്ടെത്തലുണ്ട്.
സ്ഥിരം കുറ്റവാളിയായ ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടത്. കേസിൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെയും ഡോക്ടറുടെയും മൊഴിയെടുത്തിരുന്നു.

തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റൽ രാജ് മാത്രമാണ് നിലവില്‍ കേസിലെ പ്രതി. കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് പ്രതി ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊണ്ടുപോയത്. സമീപവാസിയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നാട്ടുകാർ മുന്നിട്ടിറങ്ങി കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.

Latest Stories

'കോൺഗ്രസ്സ് കാലത്തെ നടപടികൾ പോലെയല്ല, ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല'; മന്ത്രി കിരൺ റിജ്ജു

വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് കെ സി വേണുഗോപാൽ; ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ, മറുപടിയുമായി അമിത് ഷാ; ചൂടേറിയ ചർച്ചയിൽ ലോക്‌സഭ

എളമരം കരീമിന് അറസ്റ്റ് വാറണ്ട്

ഏകനാഥ് ഷിൻഡെയെ കുറിച്ചുള്ള ഹാസ്യ പരാമർശം; സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് മൂന്നാമത്തെ സമൻസ് അയച്ച് പോലീസ്

'തെറ്റായ കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായി പോരാടുന്നു, രാജ്യത്താകെ ഇടതുപക്ഷത്തിന് കരുത്ത് നൽകുന്നു'; കേരള സർക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട്

LSG VS PKBS: ഇതൊരുമാതിരി ചെയ്ത്തായി പോയി, എല്ലാം നടന്നത് അവര്‍ക്ക് അനുകൂലമായി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹീര്‍ ഖാന്‍

'നാണമുണ്ടോ നിങ്ങള്‍ക്ക്?', കിരണ്‍ റാവുവിനെതിരെ സോഷ്യല്‍ മീഡിയ; 'ലാപതാ ലേഡീസ്' അറബിക് ചിത്രത്തിന്റെ കോപ്പിയടിയെന്ന് ആരോപണം

'നിത്യാനന്ദ സുരക്ഷിതൻ'; മരണവാർത്ത തള്ളി കൈലാസ അധികൃതർ, തെളിവായി വീഡിയോയും

അന്ന് അവനെ ആരും മൈൻഡ് ചെയ്തില്ല, വിജയത്തിന്റെ ക്രെഡിറ്റ് കൊടുക്കാതെ എല്ലാവരും കൂടി ഒഴിവാക്കി; ഇന്ത്യൻ താരത്തെക്കുറിച്ച് സുനിൽ ഗവാസ്കർ

'വഖഫ് ബില്ല് ഭരണഘടന വിരുദ്ധം, പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കും'; രാഹുൽ ഗാന്ധി