“96” സിനിമയിലെ പാട്ടുകൾ കൊണ്ട് ലോക ശ്രദ്ധ നേടുകയാണ് ഗോവിന്ദ് വസന്ത. ഇപ്പോൾ ഗോവിന്ദിന്റെ സംഗീതത്തെ അഭിനന്ദിച്ചിരിക്കുകയാണ് എ ആർ റഹ്മാൻ. പുതുതലമുറ പാട്ടുകാരിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വാക്കുന്നവരിൽ പ്രധാനി ഗോവിന്ദ് വസന്ത ആണെന്നായിരുന്നു റഹ്മാൻ പറഞ്ഞത്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഇങ്ങനെ പറഞ്ഞത്. റഹ്മാന്റെ കടുത്ത ആരാധകനായ ഗോവിന്ദ് വസന്ത ഈ അംഗീകാരത്തിൽ അതിയായ സന്തോഷത്തിലാണ്.
ഫേസ്‍ബുക്ക് പോസ്റ്റിലൂടെ ഈ സന്തോഷം ആരാധകരെ അറിയിക്കാനും ഗോവിന്ദ് വസന്ത മറന്നില്ല. “റഹ്മാന്റെ വീടിനും സ്റ്റുഡിയോയ്ക്കും സമീപത്തുള്ള റോഡിലൂടെ കറങ്ങി നടന്ന കാലം ഇപ്പോഴും കൃത്യമായി ഓർക്കുന്നുണ്ട്. അദ്ദേഹത്തെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രമായിരുന്നു അത്. പക്ഷെ ഒരിക്കൽ പോലും എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല. പത്തു വർഷങ്ങൾക്കിപ്പുറം അദ്ദേഹം എന്റെ പേര് പരാമർശിക്കുമ്പോൾ എനിക്കിപ്പോഴും ആ മതിലിനു ചുറ്റും നടക്കുന്ന ആരാധകനെ ഓർമ വരുന്നു. എന്നും ഇപ്പോഴും മികച്ചതായിരിക്കുന്നതിന് ഒരുപാടു നന്ദി””-ഇങ്ങനെയാണ് ഗോവിന്ദ് ഫേസ്‌ബുക്കിൽ കുറിച്ചത്. .
പൃഥ്വി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകൻ ആകാനുള്ള തയ്യാറെടുപ്പിലാണ് ഗോവിന്ദ് വസന്ത ഇപ്പോൾ. ബോംബെ ജയശ്രീയും ബിജിപാലും ആയിരിക്കും ഗോവിന്ദിന്റെ ഈണങ്ങൾ ഈ സിനിമയിൽ പാടുക.അഭിജിത്ത് അശോകൻ ആണ് പൃഥ്വിയുടെ സംവിധായകൻ.
https://www.facebook.com/govindp.menon/videos/1085052471700305/?t=3