തുടക്കം ബാലയ്യയ്ക്കൊപ്പം; ആദ്യ തെലുങ്ക് പടവുമായി അർജുൻ രാം പാൽ, സന്തോഷം പങ്കുവച്ച് കുറിപ്പ്

നന്ദമൂരി ബാലകൃഷ്ണ നായകനായെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘ഭഗവന്ത് കേസരി’. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന് ഏറെ സവിശേഷതകളുണ്ട്. എന്നത്തേയും പോലെ ബാലയ്യയുടെ മാസ് തന്നെയാണ് ചിത്രത്തിന്റെ ഗതി. എന്നാൽ ബോളിവുഡ് താരം അര്‍ജുന്‍ റാംപാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അര്‍ജുന്‍ റാംപാലിന്‍റെ ആദ്യത്തെ തെലുങ്ക് ചിത്രമാണ് ഇത്. കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍റെ ചിത്രത്തിലെ ഭാഗങ്ങളുടെ ഷൂട്ടിംഗ് അവസാനിച്ചത്. ബാലകൃഷ്ണയ്ക്കൊപ്പം ഉള്ള ചിത്രങ്ങളോടെ ഒരു നീണ്ട കുറിപ്പ് അർജുൻ തന്റെ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു.

തന്‍റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘ഭഗവന്ത് കേസരി’. അഭിനയിക്കാനെത്തുമ്പോൾ ഭയം ഉണ്ടായിരുന്നു. എന്നാൽ ബാലകൃഷ്ണയുടെ ഊര്‍ജ്ജം എല്ലാം നന്നാകുവാന്‍ സഹായിച്ചു. അദ്ദേഹം തനിക്ക് ഒരു മുതിര്‍ന്ന ജേഷ്ഠനെപ്പോലെയാണ് എന്ന് കുറിപ്പിൽ പറയുന്നുണ്ട്. സംവിധായകനെയും അണിയറ പ്രവർത്തകരേയും പോസ്റ്റിൽ അഭിനന്ദിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത് ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. വീര സിംഹ റെഡ്ഡി, അഖണ്ഡ തുടങ്ങിയ വന്‍ ഹിറ്റുകള്‍ക്ക് ശേഷം വന്‍ ബോക്സോഫീസ് വിജയം തന്നെയാണ് ഈ ചിത്രത്തിലൂടെ ബാലയ്യ ഫാന്‍സ് പ്രതീക്ഷിക്കുന്നത്. അനില്‍ രവിപുഡിയാണ് ‘ഭഗവന്ത് കേസരി’യുടെ സംവിധാനം.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ