സോഷ്യൽ മീഡിയയിൽ വൈറലായി നടൻ ആസിഫ് അലിയുടെ സ്വന്തം ഫുഡ് കോംബോ. ഊണ് കഴിഞ്ഞ് കപ്പലണ്ടിയും ചെറുപഴവും ഒന്നിച്ച് കഴിച്ചാല്‍ ഡെസേര്‍ട്ടിന്റെ ആവശ്യമില്ലെന്നാണ് താരം വിഡിയോയിൽ പറയുന്നത്.
ആസിഫ് അലിയുടെ സ്‌പെഷ്യല്‍ കോംബോയുടെ വിഡിയോ ഫുഡ് ബ്ലോഗറായ മൃണാള്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ആദ്യം കടലമിഠായി വായിലിട്ട് കടിച്ചു പൊടിക്കണം, എന്നിട്ട് ഒരു പഴവും കഴിക്കണം. രണ്ടും കൂടി മിക്സ് ചെയുമ്പോൾ പായസത്തിന്റെ രുചിയാണ് എന്നാണ് ആസിഫ് അലി പറയുന്നത്.
അച്ചാറും പപ്പടവും മീൻ വറുത്തതും കുറച്ച് ബിഎഫും കുറച്ച് പാവയ്ക്കയും കൂട്ടി കഴിച്ച് കഴിഞ്ഞിട്ട് ശുഭവസാനത്തിന് വേണ്ടി ഒരു ഡെസേർട്ടിന് പകരമായിട്ട് കഴിക്കാവുന്ന ഒരു കോമ്പിനേഷൻ ആണിത് എന്നാണ് താരം പറയുന്നത്.
ഈ കോമ്പിനേഷൻ മലയാള സിനിമയിൽ കൊണ്ടുവന്നത് ആസിഫ് അലി ആണെന്നാണ് കൂടെയുണ്ടായിരുന്ന സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞത്. എന്തായാലും രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. ഇതുപോലെ വ്യത്യസ്‍തമായ മറ്റ് ചില കോമ്പോകളും ചിലർ കമന്റ് ചെയ്യുന്നുമുണ്ട്.