പൊലീസ് വേഷത്തിൽ ബാബു ആന്റണി എത്തുന്നു; ചിത്രീകരണം പൂർത്തിയാക്കി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഡിഎൻഎ

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ആക്ഷൻ ഹീറോയായിരുന്നു ബാബു ആന്റണി.പിന്നീട് താരം സിമിനയിൽ നിന്ന് ഇടവേളയെടുത്തു. ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാകുകയാണ് ബാബു ആന്റണി. ആരാധകർക്കിനി പ്രിയ താരത്തെ പൊലീസ് വേഷത്തിൽ കാണാനാകും.

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന സിനിമയിലാണ് ബാബു ആന്റണി പൊലീസ് വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. കൊച്ചി, പീരുമേട്, മുരുഡേശ്വര്‍, ചെന്നൈ എന്നിവിടങ്ങളിലായി നൂറ്റിമുപ്പതോളം ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഇരുപത് ദിവസത്തോളം നീണ്ടുനിന്ന ചെന്നൈ ഷെഡ്യൂളോടെയാണ് സിനിമ പായ്ക്കപ്പ് ആയത്.ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അബ്ദുൾ നാസര്‍ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് ക്രൈം ഇൻവസ്റ്റിഗേഷൻ ചിത്രം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൻ്റെ ഹൈലൈറ്റ് ആകുക അര ഡസനോളം മികച്ച അക്ഷന്‍ രംഗങ്ങളായിരിക്കും. വളരെ ക്രൂരമായ രീതിയിൽ നടന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന ഈ ചിത്രം ഏറെ ദുരൂഹതകളിലേക്കും കടന്നു ചെല്ലുന്നു.സന്തോഷിൻ്റേതാണ് തിരക്കഥ.

തെന്നിന്ത്യൻ താരം ലക്ഷ്മി റായും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. ഒരിടവേളയ്ക്ക് ശേഷം ലഷ്മി റായ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. യുവ നടൻ അഷ്ക്കർ സൌദാന്‍ ആണ് ഈ ചിത്രത്തിലെ നായകൻ.

ഇനിയ, ഹന്ന റെജി കോശി, ബാബു ആന്‍റണി, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, സ്വാസിക, ഇടവേള ബാബു, റിയാസ് ഖാൻ, ഗൗരി നന്ദ, രവീന്ദ്രൻ സെന്തിൽ, പൊൻവണ്ണൻ, കുഞ്ചൻ, കൃഷ്ണ, ഡ്രാക്കുള സുധീർ, അമീർ നിയാസ്, കിരൺ രാജ്, രാജ സാഹിബ് എന്നിവരും പ്രധാന താരങ്ങളാണ്.

നടി സുകന്യയുടെ വരികൾക്ക് ശരത്ത് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് ജോൺ കുട്ടി, കലാസംവിധാനം ശ്യാം കാർത്തികേയൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം ഡിസൈൻ നാഗരാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺടോളർ അനീഷ് പെരുമ്പിലാവ്, പിആര്‍ഒ വാഴൂർ ജോസ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ