ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

മോഹൻലാൽ ആരാധകർ ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാറോസിന്റെ ട്രെയ്‌ലർ പുറത്തുവിട്ട അണിയറപ്രവർത്തകർ. തന്റെ 40 വർഷത്തെ സിനിമാജീവിതത്തിൽ മോഹൻലാൽ ആദ്യമായി സംവിധായകകുപ്പായമണിയുന്നു എന്നതാണ് ബാറോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ത്രി ഡിയിൽ റിലീസ് ചെയ്യുന്ന ചിത്രം ഡിസംബർ 25 ന് തിയേറ്ററിലെത്തും.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ പറ്റുന്ന ചിത്രമായിരിക്കും ബാറോസ് എന്നാണ് മോഹൻലാൽ പറഞ്ഞത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിൻറെ കഥയാണ് സിനിമയുടെ പ്രമേയം. മൈ ഡിയർ കുട്ടിച്ചാത്തൻറെ സംവിധായകൻ ജിജോ പുന്നൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു ഹോളിവുഡ് ടച്ച് ഫീൽ ചെയ്യുന്ന ട്രെയ്‌ലർ ഇപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ക്രിസ്തുമസ് കാലവും അവധിയും എന്നതിനേക്കാൾ ഉപരി മോഹൻലാലിനെ സംബന്ധിച്ച് മറ്റൊരു പ്രത്യേകതയും അന്നത്തെ ദിവസത്തിനുണ്ട്. മോഹൻലാലിൻറെ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളും, കരിയറിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് റിലീസ് ആയതും ഇതുപോലെ ഒരു ഡിസംബർ 25 നാണ്.

നിലവിൽ മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി മോഹൻലാൽ ശ്രീലങ്കയിലാണ്.

Read more