ബിലാലായി മമ്മൂട്ടി വീണ്ടും എത്തുന്നു: ബിഗ് ബിയെക്കുറിച്ച് അറിയേണ്ട എട്ടു കാര്യങ്ങള്‍

മലയാളത്തിന്റെ താര രാജാവായ മമ്മൂട്ടി ബിലാൽ ജോൺ കുരിശിങ്കൽ ആയി വീണ്ടും എത്തുന്നു. ബിഗ് ബി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരിൽ തന്നെയാണ് എത്തുന്നത്. ആരാധകർക്ക് വൻ പ്രതീക്ഷയാണ് ബിലാലിന്റെ രണ്ടാം വരവ് ഉണർത്തുന്നത്. ഈ വേളയിൽ ബിഗ് ബി എന്ന ചിത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ.

  • മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു നവ്യാനുഭവമായി ബിഗ് ബി മാറുകയായിരുന്നു. ബിഗ് ബി എന്ന പരീക്ഷണ ചിത്രത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം മലയാളത്തിലേക്ക് പരീക്ഷണ ചിത്രങ്ങളുടെ സാന്നിധ്യം വർധിച്ചു. പരീക്ഷണ ചിത്രങ്ങൾക്കു ഒരു തുടക്കം കുറിക്കുകയായിരുന്നു ബിഗ് ബി.
  • ബിഗ് ബി റിലീസ് ചെയ്തിട്ടു 10 വർഷങ്ങൾ തികഞ്ഞപ്പോൾ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുര ആരംഭിച്ചതായി ചിത്രത്തിന്റെ സംവിധായകനായ അമൽ നീരദ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
  • ചിത്രത്തിന് നിരൂപക പ്രശംസ ഏറെ ലഭിച്ചെങ്കിലും പ്രേക്ഷക ശ്രദ്ധ ആദ്യ ദിനങ്ങളിൽ നേടാൻ സാധിച്ചിരുന്നില്ല. പിന്നീട് ഗ്യാങ്സ്റ്റർ ബിലാലിനെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ബിലാൽ ഒരു കൾട്ട് കഥാപാത്രമായി മാറി.
  • ഏപ്രിൽ 13 2007 റിലീസ് ആയ ഹിറ്റ് ചിത്രമായിരുന്നു ബിഗ്‌ബി. 100 ദിവസങ്ങളിൽ കൂടുതൽ ചിത്രം തിയേറ്ററിൽ കളിച്ചു.
  • ചിത്രത്തിന്റെ പ്രേമേയവും ചിത്രീകരിച്ച രീതിയും വേറിട്ടതായിരുന്നു. പ്രേക്ഷകരെ അമ്പരിപ്പിച്ച ഒരു വ്യത്യസ്ഥത ചിത്രത്തിന് ഉണ്ടായിരുന്നു.
  • ബിഗ് ബി എന്ന ചിത്രം മികവുറ്റ ഒരുപിടി കലാകാരന്മാരെ മലയാളത്തിന് സംഭാവന ചെയ്തു. സംവിധായകനായ അമൽ നീരദ്, ഛായാഗ്രാഹകനായ സമീർ താഹീർ, ദേശിയ അവാർഡ് ലഭിച്ച എഡിറ്റർ വിവേക് ഹർഷൻ, സംഗീതം നൽകിയ ഗോപി സുന്ദർ എന്നിവരാണ് ആ പ്രതിഭകൾ.
  • മമ്മൂട്ടിയെ കൂടാതെ മനോജ് കെ ജയൻ, ബാല, നഫീസ അലി, മമത മോഹൻദാസ്, ലെന, ഇന്നസെന്റ്, പശുപതി, വിനായകൻ, വിജയരാഘവൻ, മണിയൻപിള്ള രാജു തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായി.
  • ശ്രേയ ഘോഷാൽ ആദ്യമായി മലയാളത്തിൽ പാടിയത് ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനത്തിലൂടെ ആയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം