ബോക്സ് ഓഫീസില്‍ 500 കോടി പിന്നിട്ട് ഗദർ 2; ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ സർപ്രൈസ് ഹിറ്റ്

ഒരു കാലത്ത് ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്നു സണ്ണി ഡിയോൾ. ഒരിടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാകുന്ന താരത്തിന്റെ സമീപകാലത്തെ ഏറ്റവുംവലിയ ഹിറ്റ് ചിത്രമാണ് ഗദർ 2. ബോളിവുഡിലെ തന്നെ ഈ വര്‍ഷത്തെ അത്ഭുത ഹിറ്റാണ് ഗദര്‍ 2 എന്നും പറയാം.

90 കളിലെ കരുത്തുറ്റ നായകനായിരുന്ന സണ്ണിയുടെ തിരിച്ചുവരവാണ് ചിത്രമെന്നും കരുതിയാൽ തെറ്റില്ല.ഇപ്പോഴിതാ പുതിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ആരാധകർക്ക് ആവേശമാണ്. പുതിയ കണക്കനുസരിച്ച് ചിത്രം 500 കോടി ക്ലബിലേക്ക് എത്തിയിരിക്കുന്നു.

റിലീസിന്‍റെ 24-ാം ദിവസമായിരുന്ന ഞായറാഴ്ച 7.80 കോടി നേടിയതോടെയാണ് ഇത് സാധ്യമായത്. ഇതോടെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും വേഗത്തില്‍ 500 കോടി നേടുന്ന ഹിന്ദി ചിത്രം ആയിരിക്കുകയാണ് ഗദര്‍ 2. പഠാനെയും ബാഹുബലി 2 നെയുമാണ് ചിത്രം പിന്നിലാക്കിയത്. പഠാന്‍ 28 ദിവസം കൊണ്ടും ബാഹുബലി 2 ഹിന്ദി പതിപ്പ് 34 ദിവസം കൊണ്ടുമാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടി കടന്നത്.

1947 ഇന്ത്യ പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു 2001ല്‍‌ ഇറങ്ങിയ ഗദര്‍. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്‍റെ കഥ. അമീഷ പട്ടേലാണ് ചിത്രത്തിൽ നായിക.

മനീഷ് വാധ്വയും ഗൌരവ് ചോപ്രയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അനില്‍ ശര്‍മ്മയാണ് സംവിധാനം. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 80 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്.കളക്ഷന്‍ വച്ച് നോക്കിയാല്‍ ഹിന്ദി സിനിമയിലെ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ വിജയമാണ് ചിത്രം എന്ന് കാണാം.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം