ജവാൻ നടത്തിയ പടയോട്ടത്തിലും തളരാതെ ഗദർ 2; കളക്ഷൻ കണക്കുകളിൽ റെക്കോർഡ് കുതിപ്പ്

ബോളിവുഡിലെ അപ്രതീക്ഷിത വിജയങ്ങളിലൊന്നായിരുന്നു സണ്ണി ഡിയോൾ നായകനായെത്തിയ ഗദർ 2 വിന്റേത്. ഇപ്പോഴിതാ ബോക്സോഫീസ് റിപ്പോർട്ടുകൾ വരുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് തന്നെ 522 കോടി നേടിയെന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

റിലീസ് ആയി ആറ് അഴ്ചകൾ പിന്നിടുമ്പോൾ ചിത്രം ഓരോ ആഴ്ചയും നേടിയ കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. 2 284.63 കോടിയാണ് ആദ്യ ആഴ്ച നേടിയത്. പിന്നീട് 134.47, 63.35, 27.55, 7.28 എന്നിങ്ങനെയാണ് കണക്കുകൾ. ഇപ്പോൾ ആകെ കണക്കെടുക്കുമ്പോൾ ഗദർ 2 522 കോടിയില്‍ എത്തിയിരിക്കുകയാണ്.

സ്വാതന്ത്ര്യദിന റിലീസായിരുന്നു ഗദര്‍ 2. തിയറ്ററുകളില്‍ ഓഗസ്റ്റ് 11നായിരുന്നു എത്തിയത്. പിന്നീട് സെപ്തംബർ ഏഴിന് തീയേറ്ററുകളെ കീഴടക്കി ഷാരൂഖ് – ആറ്റ്ലി ചിത്രം ജവാൻ എത്തിയെങ്കിലും. ഗദർ 2 നേട്ടമുണ്ടാക്കുക തന്നെ ചെയ്തു.

947 ഇന്ത്യ പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു 2001ല്‍‌ ഇറങ്ങിയ ഗദര്‍. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്‍റെ കഥ. അമീഷ പട്ടേലാണ് ചിത്രത്തിൽ നായിക.

Read more

മനീഷ് വാധ്വയും ഗൌരവ് ചോപ്രയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അനില്‍ ശര്‍മ്മയാണ് സംവിധാനം. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 80 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്.കളക്ഷന്‍ വച്ച് നോക്കിയാല്‍ ഹിന്ദി സിനിമയിലെ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ വിജയമാണ് ചിത്രം എന്ന് കാണാം.