ഷാരൂഖ് ഖാന്റെ ബംഗ്ലാവിന്റെ മതില്‍ ചാടിക്കടന്ന് യുവാക്കള്‍; 'പഠാന്‍' താരത്തെ കാണാനെന്ന് വാദം!

ഷാരൂഖ് ഖാന്റെ ബംഗ്ലാവില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. മുെബൈയിലെ മന്നത്തിലാണ് ഗുജറാത്ത് സ്വദേശികളായ രണ്ടു പേര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പുറത്തെ മതിലില്‍ അള്ളിപ്പിടിച്ച് മന്നത്തിന്റെ പരിസരത്ത് പ്രവേശിച്ച ശേഷമാണ് സുരക്ഷാ ഗാര്‍ഡുകള്‍ ഇവരെ പിടികൂടുന്നത്.

പിന്നാലെ ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകകയായിരുന്നു. 20നും 22നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് പിടിയിലായതെന്നും തങ്ങള്‍ ഗുജറാത്തില്‍ നിന്നാണ് വന്നതെന്ന് ഇവര്‍ മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.

‘പഠാന്‍’ താരത്തെ കാണാന്‍ ആഗ്രഹം കൊണ്ടാണ് എത്തിയത് എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. തുടര്‍ പരാജയങ്ങളില്‍ കൂപ്പുകുത്തിയ ബോളിവുഡിനെ കൈപ്പിടിച്ചുയര്‍ത്തിയ ചിത്രമായിരുന്നു ഷാരൂഖിന്റെ പഠാന്‍.

നാല് വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ഷാരൂഖ് ഖാന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ജനുവരി 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇന്ത്യന്‍ കളക്ഷനില്‍ 500 കോടിയും ആഗോള ബോക്‌സോഫീസില്‍ 1000 കോടിയും പിന്നിട്ടിരുന്നു.

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്