25 ലക്ഷം രൂപയുടെ കരാര്‍; സല്‍മാന്‍ ഖാനെ വധിക്കാന്‍ നിയോഗിച്ചത് 18ന് താഴെയുള്ള കുട്ടികളെ!

സല്‍മാന്‍ ഖാനെ വധിക്കാനായി ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയ് നിയോഗിച്ചത് 18 വയസിന് താഴെയുള്ള ആണ്‍കുട്ടികളെ. സല്‍മാന്റെ വീടിന് നേരെ വെടിവെയ്പ്പ് നടത്തിയ കേസിലെ കുറ്റപത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏപ്രിലിലാണ് മുംബൈയിലെ ബാന്ദ്രയിലുള്ള സല്‍മാന്‍ ഖാന്റെ ഗ്യാലക്‌സി അപാര്‍ട്‌മെന്റിന് നേര്‍ക്ക് ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തത്. ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് തെളിയുകയായിരുന്നു.

25 ലക്ഷം രൂപയുടെ കരാര്‍ ആണ് ലോറന്‍സ് ബിഷ്‌ണോയ് നല്‍കിയത്. 2023 ആഗസ്റ്റ് മുതല്‍ 2024 ഏപ്രില്‍ വരെ മാസങ്ങളോളം ഇതിനുള്ള തയാറെടുപ്പ് നടത്തി. എ.കെ 47, എ.കെ 92, എം16 റൈഫിളുകള്‍, തുര്‍ക്കി നിര്‍മ്മിത സിഗാന പിസ്റ്റള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളും തോക്കുകളും പാകിസ്ഥാനില്‍ നിന്ന് വാങ്ങാനും പദ്ധതിയിട്ടു.

സല്‍മാന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനായി 70 ഓളം പേരെയാണ് നിയോഗിച്ചത്. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെ ചുമതലപ്പെടുത്തിയത്. ഇവര്‍ ഗോള്‍ഡി ബ്രാറിന്റെയും അന്‍മോല്‍ ബിഷ്ണോയിയുടെയും ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Latest Stories

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ