'വെറുമൊരു തമാശയാണ് താൻ ഉദ്ദേശിച്ചത്..., ആലിയയ്ക്ക് അത് മനസ്സിലായി'; വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രൺബീർ

ബോളിവുഡ് നടിയും ഭാര്യയുമായ ആലിയ ഭട്ടിന്റെ വണ്ണത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതോടെ മാപ്പ് പറഞ്ഞ് രൺബീർ കപൂർ. തമാശയായി പറഞ്ഞ കാര്യം ആ രീതിയിലല്ല എടുക്കപ്പെട്ടതെന്നും തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും രൺബീർ പറഞ്ഞു. ആലിയയും രൺബീറും ഒന്നിക്കുന്ന ചിത്രം ‘ബ്രഹ്‌മാസ്ത്ര’യുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച യൂട്യൂബ് ലൈവ് സെഷനിലായിരുന്നു രൺബീറിന്റെ പരാമർശം.

തങ്ങളെന്താണ് ചിത്രത്തിന്റെ പ്രൊമോഷൻ അധികം വ്യാപിപ്പിക്കാത്തത് എന്ന്‌ ആലിയ വിശദീകരിച്ച് തുടങ്ങുമ്പോൾ രൺബീർ ഇടയ്ക്ക് കയറി, ചിലരൊക്കെ വികസിക്കുന്നതായി താൻ കാണുന്നുണ്ടെന്ന് ആലിയയുടെ വണ്ണത്തെ കളിയാക്കി പറഞ്ഞതാണ് വിവാദങ്ങൾക്ക് കാരണമായത്.  വീഡിയോയ്ക്ക് പിന്നാലെ രൺബീറിന്റേത് സ്ത്രീവിരുദ്ധമായ പ്രസ്താവനയാണെന്നും, ഇത് ബോഡി ഷെയിമിംഗ് ആയി കണക്കാക്കണമെന്നുമാണ് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത്.

പുതിയ ചിത്രമായ ‘ബ്രഹ്മാസ്ത്ര’യുടെ പ്രമോഷൻ പരിപാടിക്കിടെ, ആലിയ ഗർഭിണിയായ ശേഷം ‘പരന്നുവരുന്നു’ എന്ന് രൺബീർ പറഞ്ഞിരുന്നു. സംഭവം പിന്നീട് വലിയ വിവാദമാവുകയായിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് രൺബീർ. വെറുമൊരു തമാശയാണ് താൻ ഉദ്ദേശിച്ചതെന്നും ആലിയയ്ക്ക് അത് മനസിലായെന്നും രൺബീർ വ്യക്തമാക്കി.

‘ഞാനെൻറെ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതൊരു തമാശ മാത്രമായിരുന്നു. പക്ഷേ ആർക്കും അത് തമാശയായി തോന്നിയില്ല. എൻറെ ഉദ്ദേശം മറ്റൊന്നുമായിരുന്നില്ല. ഞാൻ ആലിയയോട് ഇതെപ്പറ്റി സംസാരിച്ചപ്പോൾ അവൾ ചിരിച്ചുതള്ളി. എൻറെ ഹ്യൂമർ സെൻസ് ചില സമയത്ത് ഇങ്ങനെയാണ്. എനിക്ക് തന്നെ തിരിച്ചടിയാകും. എൻറെ സംസാരം ആർക്കെങ്കിലും പ്രശ്നമായെങ്കിൽ ആത്മാർത്ഥമായും ഞാനതിൽ ഖേദിക്കുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു,’ രൺബീർ പ്രതികരിച്ചു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്