അധികം ഉയരമില്ലാത്തതിനാല്‍ തനിക്ക് അരക്ഷിതാവസ്ഥ തോന്നിയിട്ടുണ്ടെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലില്‍ നാനാ പടേക്കറുമായി സംസാരിച്ചപ്പോഴാണ് ഉയരം കുറവായതിനാല്‍ അപകര്‍ഷതാബോധം തോന്നിയിട്ടുണ്ടെന്ന് ആമിര്‍ വെളിപ്പെടുത്തിയത്. 5 ഇഞ്ച് ഉയരമാണ് ആമിര്‍ ഖാനുള്ളത്. ‘വനവാസ്’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനിടെയാണ് ആമിര്‍ സംസാരിച്ചത്.
ഉയരം കുറവായതിനാല്‍ ആളുകള്‍ എന്നെ സ്വീകരിക്കാതിരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി അതിലൊന്നും കാര്യമില്ലെന്ന്. എങ്കിലും ആ സമയത്ത് ഒരു അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. അതേസമയം, ഇതാദ്യമായല്ല ആമിര്‍ ഖാന്‍ തന്റെ ഉയരക്കുറവിനെ കുറിച്ച് പറയുന്നത്.
2012ല്‍ തലാഷ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് തന്നെ ആളുകള്‍ കുള്ളന്‍ എന്ന് വിളിക്കുമെന്ന് ആമിര്‍ പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ കരിയറിനെ ഇത് ബാധിച്ചിട്ടില്ല. തുടക്കത്തില്‍ ഇങ്ങനെ പലതും കേള്‍ക്കേണ്ടി വരുമെങ്കിലും അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് പിന്നീട് നമ്മള്‍ മനസിലാക്കുമെന്നും ആമിര്‍ പറയുന്നുണ്ട്.
എത്രത്തോളം സത്യസന്ധമായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു, നിങ്ങളുടെ ജോലി ആളുകളെ എങ്ങനെ ആകര്‍ഷിക്കും എന്നതാണ് പ്രധാനം, അതിന് ശേഷം മറ്റെല്ലാം പ്രധാന്യമില്ലാത്തതാണ് എന്നാണ് ആമിര്‍ ഖാന്‍ പറയുന്നുണ്ട്. 2022ല്‍ പുറത്തിറങ്ങിയ ‘ലാല്‍ സിങ് ഛദ്ദ’ ആണ് ആമിറിന്റെതായി ാെടുവില്‍ റിലീസ് ചെയ്ത ചിത്രം.