ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് ആരാധകര്‍. ഏറെ പ്രതീക്ഷയോടെ എത്തിയ ആമിര്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ തിയേറ്ററില്‍ പരാജയമായിരുന്നു. സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രേക്ഷകരോട് മാപ്പ് ചോദിച്ച് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവച്ചിരുന്നു. ആമിറിന്റെ ശബ്ദമാണ് വീഡിയോയിലുള്ളത്.
‘നമ്മളെല്ലാവരും മനുഷ്യരാണ്, നമുക്ക് മാത്രമേ തെറ്റുകള്‍ സംഭവിക്കൂ. ചില സമയങ്ങളില്‍ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അറിഞ്ഞോ അറിയാതെയോ ദേഷ്യം വരാം. ചിലപ്പോള്‍ തമാശയിലൂടേയും സംസാരിക്കാതേയും ആളുകളെ വേദനിപ്പിക്കാം. എപ്പോഴെങ്കിലും ഞാന്‍ നിങ്ങളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതിന് ഹൃദയത്തില്‍ തൊട്ട് മാപ്പു ചോദിക്കുന്നു” എന്നാണ് വീഡിയോയില്‍ പറയുന്നത്.
ഷാരൂഖ് ചിത്രം കല്‍ ഹോ നാ ഹോ എന്ന ചിത്രത്തിലെ സംഗീത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആമിറിന്റെ വാക്കുകള്‍. എന്നാല്‍ വീഡിയോ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. അക്കൗണ്ട് ഹാക്ക് ചെയ്‌തോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഇത്തരം വാക്കുകള്‍ ആമിര്‍ ഖാനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഉറപ്പായും ഹാക്ക് ചെയ്തതായിരിക്കുമെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.
— Aamir Khan Productions (@AKPPL_Official) September 1, 2022
Read more
അതേസമയം, ലാല്‍ സിംഗ് ഛദ്ദ പരാജയമായതിനാല്‍ നൂറ് കോടി രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാക്കളായ വയാകോം 18ന് സംഭവിച്ചിരിക്കുന്നത്. ഈ നഷ്ടം നികത്താന്‍ ആമിര്‍ തന്റെ പ്രതിഫലം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആമിര്‍ ഖാന്‍ ചെയ്ത ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ.