ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

ഒന്നിച്ചൊരു സൂപ്പര്‍ ഹിറ്റ് സിനിമ ചെയ്തിട്ടുണ്ടെങ്കിലും രാം ഗോപാല്‍ വര്‍മ്മയും ആമിര്‍ ഖാനും പിന്നീട് ഒരു വേദിയിലും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇരുവരും തമ്മിലുള്ള പിണക്കം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ‘രംഗീല’ എന്ന ചിത്രമായിരുന്നു ആമിറിനെ നായകനാക്കി ആര്‍ജിവി ഒരുക്കിയത്.

എന്നാല്‍ ചിത്രത്തിന്റെ റിലീസിന് ശേഷം ആമിര്‍ ഖാന്റെ പ്രകടനത്തെ കുറിച്ച് ആര്‍ജിവി പറഞ്ഞ ഒരു കാര്യം നടനെ ചൊടിപ്പിച്ചു. സിനിമയിലെ നായകനായ ആമിര്‍ ഖാനെക്കാള്‍ മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ വെയിറ്ററായി എത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കാഴ്ചവച്ചത് എന്നായിരുന്നു ആര്‍ജിവി പറഞ്ഞത്.

പിന്നീട് ആമിര്‍ ഖാന്‍ ആര്‍ജിവി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല. അതേസമയം, 1995ല്‍ റിലീസ് ചെയ്ത രംഗീലയില്‍ ഊര്‍മിള മദോദ്കര്‍ ആണ് നായികയായത്. ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, അവ്താര്‍ ഗില്‍, റീമ ലാഗൂ, രാജേഷ് ജോഷി, രാജീവ് മെഹ്ത തുടങ്ങി നിരവധി താരങ്ങള്‍ വേഷമിട്ടിരുന്നു.

ആമിര്‍ ഖാന്റെ കരിയറിലെ ടേണിംഗ് പോയിന്റ് ആയിരുന്നു ഈ ചിത്രം. ഇതിലൂടെയാണ് ഊര്‍മിള ഏറെ ശ്രദ്ധ നേടുന്നത്. കോസ്റ്റിയൂം ഡിസൈനര്‍ മനിഷ് മല്‍ഹോത്രയും ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിലൂടെയാണ്. സിനിമയിലെ എട്ടോളം ഗാനങ്ങളും ഹിറ്റ് ആയിരുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം