എട്ട് കിലോമീറ്റര്‍ ഓടി കല്യാണ വേദിയിലേക്ക്, ഷോര്‍ട്‌സും ബനിയനും ധരിച്ച് വിവാഹം; ആമിര്‍ ഖാന്റെ മരുമകന് ട്രോള്‍പൂരം

സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറഞ്ഞ് ആമിര്‍ ഖാന്റെ പുത്രി ഇറ ഖാന്റെ വിവാഹം. ഫിറ്റ്‌നെസ് ട്രെയ്‌നര്‍ ആയ വരന്‍ നുപുര്‍ ശിഖരെ നടത്തിയ ചില പ്രവര്‍ത്തികള്‍ കാരണമാണ് വിവാഹം ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. 8 കിലോമീറ്റര്‍ ജോഗ് ചെയ്താണ് നുപുര്‍ വിവാഹ വേദിയിലേക്ക് എത്തിയത്.

ആദ്യം രജിസ്റ്റര്‍ ചെയ്തതിന് ശേഷമായിരുന്നു പരമ്പരാഗത രീതിയിലുള്ള വിവാഹം. രജിസ്റ്റര്‍ ചെയ്യാനെത്തിയ നുപൂറിന്റെ വസ്ത്രവും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ജോഗ് ചെയ്ത് വന്ന അതേ വേഷത്തില്‍ ഒരു ഷോര്‍ട്‌സും ബനിയനും ധരിച്ചാണ് നുപുര്‍ വിവാഹ വേദിയിലെത്തിയത്.

സാധാരണ നോര്‍ത്ത് ഇന്ത്യന്‍ വിവാഹങ്ങളില്‍ വരന്‍മാര്‍ കുതിരപ്പുറത്തും ആഡംബര കാറുകളിലും വേദിയിലെത്തുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം 8 കിലോമീറ്റര്‍ ജോഗ് ചെയ്താണ് നുപുര്‍ എത്തിയത്. വിവാഹവേദിയെ അപമാനിക്കുന്ന തരത്തിലാണ്, സാഹചര്യത്തിന് യോജിക്കാത്ത വസ്ത്രത്തില്‍ നുപുര്‍ എത്തിയത് എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ആമിര്‍ ഖാന്‍ ഒരു വരനെ പോലെ കുര്‍ത്തിയും തലപ്പാവും ധരിച്ചു നില്‍ക്കുമ്പോള്‍ നുപുര്‍ ഇത്തരത്തില്‍ എത്തിയത് പലരെയും ചൊടിപ്പിച്ചിരിക്കുകയാണ്. ഏറെ വ്യത്യസ്തമായ ചടങ്ങുകളുമാണ് വിവാഹത്തിന് ഉണ്ടായത്. വിവാഹപ്രതിഞ്ജ ഏറ്റുചൊല്ലിയ വധൂവരന്മാര്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പുവച്ചു.

ദമ്പതികള്‍ പ്രതിജ്ഞ കൈമാറിയ ഉടന്‍ ഒരു റോക്ക് ഗാനമാണ് കേള്‍പ്പിച്ചത്. തുടര്‍ന്ന് ആമിര്‍ ഖാന്‍ മരുമകന്‍ നുപുറിനെ ആലിംഗനം ചെയ്തു. ശേഷം വിവാഹവസ്ത്രമണിഞ്ഞ നൂപുര്‍ ശിഖരെയും ഇറാ ഖാനും റിസപ്ഷനില്‍ പങ്കെടുത്തു. മുംബൈയിലെ താജ് ലാന്‍ഡ്സ് എന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.

Latest Stories

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്