'ഇത് ഞങ്ങള്‍ ആദ്യമായി ചുംബിച്ച ദിവസമാണ്..'; വിവാഹതീയതി പങ്കുവച്ച് ഇറ ഖാന്‍

താന്‍ വിവാഹം ചെയ്യുകയാണെന്ന് വ്യക്തമാക്കി ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്‍. തന്റെ കാമുകന്‍ നൂപുര്‍ ശിഖരെയുമായുള്ള വിവാഹ തീയതി പങ്കുവച്ചു കൊണ്ടാണ് ഇറ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ജനുവരി 3ന് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇറ പറഞ്ഞു. ‘ഇത് ഞങ്ങള്‍ ആദ്യമായി ചുംബിച്ച ദിവസമാണ്’ എന്നും ഇറ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് ഏത് വര്‍ഷമാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇറ വ്യക്തമാക്കി.

ഫിറ്റ്നസ് പരിശീലകനായ നൂപുര്‍ ശിഖരെയുമായി രണ്ടു വര്‍ഷത്തോളം ഇറ ഡേറ്റിംഗില്‍ ആയിരുന്നു. ഇറയും നൂപുരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. തന്റെ മാതാപിതാക്കളും കിരണ്‍ ആന്റിയും കൂടാതെയുള്ള തന്റെ പിന്തുണയാണ് ‘പോപ്പേ’ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന നൂപൂര്‍ എന്നും ഇറ പറയുന്നു.

വിഷാദാവസ്ഥയിലൂടെ കടന്നുപോയ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ വൈകാരികമായി ഒപ്പം നിന്ന ആളിനെ തന്നെ ജീവിതത്തില്‍ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ഇറ ഖാന്‍ പറഞ്ഞിരുന്നു. ആമിര്‍ ഖാന്റെയും റീന ദത്തയുടെയും മകളാണ് ഇറ.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്