ആമിർ ഖാൻ്റെ 'സിതാരെ സമീൻ പർ' ജൂണിൽ എത്തുമെന്ന് റിപ്പോർട്ട്

സിത്താരെ സമീൻ പർ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബോളിവുഡ് നടൻ ആമിർ ഖാൻ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി തീരുമാനിച്ചതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

ചിത്രം ജൂൺ 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന ഈ ഫാമിലി ഡ്രാമ ചിത്രത്തിന്റെ എഡിറ്റും ഡബ്ബിങ്ങും ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

2007 ൽ ആമിർ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘താരേ സമീൻ പർ’ എന്ന ചിത്രത്തിന്റെ സ്പിരിച്വൽ സീക്വലായി പുറത്തിറങ്ങുന്ന സിത്താരെ സമീൻ പറിൽ ജെനീലിയയും ദർശീൽ സഫാരിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Read more