പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

ആമിര്‍ ഖാന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 2014ല്‍ എത്തിയ ‘പികെ’. അന്ധവിശ്വാസങ്ങളെയും വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്ന ആള്‍ദൈവങ്ങളെയും ചോദ്യം ചെയ്തു കൊണ്ടെത്തിയ സിനിമ വന്‍ ഹിറ്റ് ആയിരുന്നു. ചിത്രത്തില്‍ അന്യഗ്രഹജീവി ആയാണ് ആമിര്‍ ഖാന്‍ വേഷമിട്ടത്. സിനിമയില്‍ പൂര്‍ണനഗ്നനായി അഭിനയിച്ചതിനെ കുറിച്ച് ആമിര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ ഓപ്പണിംഗ് സീനില്‍ ആമിര്‍ ഖാന്‍ നഗ്നനായാണ് എത്തുന്നത്. ഈ സീനില്‍ താന്‍ പൂര്‍ണ്ണ നഗ്നനായാണ് അഭിനയിച്ചത് എന്നാണ് ആമിര്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നുവെങ്കിലും അത് മാറ്റാന്‍ കാരണമുണ്ടായി എന്നും ആമിര്‍ പറയുന്നുണ്ട്. ദ കപില്‍ ശര്‍മ്മ ഷോയിലാണ് താരം സംസാരിച്ചത്.

”ഞാനൊരു ഷോര്‍ട്‌സ് ധരിച്ച് റേഡിയോയുമായി പുറത്തിറങ്ങി. സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി സെറ്റില്‍ ഒരു ഫോണും ഇല്ലെന്ന് പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ വേണ്ടി എല്ലാവരുടെയും ഫോണ്‍ അദ്ദേഹം ഒളിപ്പിച്ചു വച്ചിരുന്നു. ആ സീനില്‍ എനിക്ക് ഓടേണ്ടി വന്നു. നടക്കുന്ന സമയത്ത് കുഴപ്പമില്ലായിരുന്നു, പക്ഷെ ഓടേണ്ടി വന്നപ്പോള്‍ ഷോര്‍ട്‌സ് താഴേക്ക് പോയി.”

”കാരണം അത് ടേപ്പ് വച്ച് ഒട്ടിച്ച് വച്ചതായിരുന്നു. ആ സീനില്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. എനിക്ക് വേഗത്തില്‍ ഓടണമായിരുന്നു, എന്നാല്‍ എനിക്കത് സാധിച്ചില്ല. ഒന്ന്-രണ്ട് തവണ ശ്രമിച്ച ശേഷം ഞാന്‍ രാജുവിനോട് ഷോര്‍ട്‌സ് ഊരിമാറ്റാം എന്ന് പറഞ്ഞു. എല്ലാവരോടും ക്യാമറയ്ക്ക് പിന്നിലേക്ക് പോകാന്‍ പറഞ്ഞു. എന്നിട്ട് ഞാന്‍ ഓടി.”

”സെറ്റില്‍ നഗ്നനായി നടക്കുന്നത് ശരിക്കും വിചിത്രമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. കാരണം നമ്മള്‍ ഇതുവരെ അങ്ങനെ ശീലിച്ചിട്ടില്ല. അത് ഞാന്‍ എങ്ങനെ ചെയ്യും എന്നതിനെ കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. എല്ലാവരും കാണില്ലേ, എനിക്ക് വളരെ ലജ്ജ തോന്നിയിരുന്നു. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ആ സീന്‍ ചെയ്യണമെന്ന് എനിക്ക് തോന്നി.”

”അതുകൊണ്ട് ഞാന്‍ രാജുവിനോട് പറഞ്ഞു, ഇത് പ്രധാനമായ ഷോട്ട് ആണ്, നിങ്ങള്‍ എന്നെ നഗ്നനായി കണ്ടാല്‍ എന്താണ് വലിയ കാര്യം? ആ ഷോട്ട് എടുക്കണം എന്ന് പറഞ്ഞു. ആ സമയത്ത് എനിക്ക് നാണക്കേട് തോന്നിയില്ല. ഞാന്‍ അത് ചെയ്തു എന്നതില്‍ ഞാനും ഞെട്ടിയിരുന്നു” എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി