Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BOLLYWOOD

മഹാഭാരതത്തില്‍ കൃഷ്ണനാവുക ആമീറെന്ന് സ്ഥിരീകരിച്ച് ഷാരൂഖ്; ചിത്രം ഒരുങ്ങുന്നത് 1000 കോടി ബജറ്റില്‍

, 3:30 pm

മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ട മഹാഭാരതം എന്താകുമെന്ന കാര്യത്തില്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമ ആരാധകര്‍. അതിനിടെ മറ്റൊരു മഹാഭാരത വാര്‍ത്ത ബോളിവുഡില്‍ നിന്ന് ഉണ്ടായി. മികച്ച അഭിനയത്തിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ഇന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച നടന്‍ ആമിര്‍ ഖാനെ നായകനാക്കി ബോളിവുഡില്‍ മഹാഭാരതമൊരുങ്ങുന്നു എന്നായിരുന്നു ആ വാര്‍ത്ത. ഇപ്പോള്‍ നടന്‍ ഷാരുഖ് ഖാന്‍ അതിലൊരു വ്യക്തത വരുത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ആമീര്‍ ഖാന്‍ ശ്രീകൃഷ്ണനെ അവതരിപ്പിക്കുമെന്ന് ഷാരൂഖ് ഡി.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ആമീര്‍ ഖാന്റെ സ്വപ്ന സംരഭമാണ് മഹാഭാരതം. എന്നാല്‍ സിനിമയുടെ രൂപത്തിലല്ല വെബ്സീരീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആമീര്‍ ആഗ്രഹിക്കുന്നതിനാല്‍ അത് ചെയ്യാന്‍ എനിക്ക് സാധിക്കില്ല’ ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു. കൃഷ്ണ വേഷത്തിലെത്തുന്ന ആമിര്‍ ഖാനെ വിവാദത്തിലാക്കാന്‍ ചില ശ്രമങ്ങള്‍ ഉണ്ടായതായി വിവരങ്ങള്‍ ഉണ്ടായിരുന്നു. ഷാരൂഖിന്റെ സ്ഥിരീകരണത്തോടെ ആരാധകരുടെ ആശങ്കയ്ക്ക് അറുതിയായിരിക്കുകയാണ്.

ആയിരം കോടിയുടെ ബജറ്റിലൊരുക്കുന്ന വെബ് സീരിസിന്റെ തിരക്കഥ എഴുതുന്നത് അഞ്ജും രാജബാലിയാണ്. ആമിറിന് തിരക്കഥ ഇഷ്ടമായെന്നും വളരെ പെട്ടെന്ന് തന്നെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഞ്ജു രാജബാലി പറയുന്നു. ആമിര്‍ ഖാന്റെ തിരക്കുകള്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും മഹാഭാരതത്തിന്റെ ജോലികള്‍ ആരംഭിക്കുകയുള്ളു. നിലവില്‍ ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മയുടെ ജീവിതകഥ പറയുന്ന സിനിമയുടെ തിരക്കുകളിലാണ് ആമിര്‍ ഖാന്‍.

Advertisement