ഇത് ആരാധ്യ തന്നെയോ? അമ്മയേക്കാള്‍ മികച്ച അഭിനയവുമായി അരങ്ങില്‍! ചര്‍ച്ചയായി വീഡിയോ

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ബോളിവുഡില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഈ വാര്‍ത്തകളോട് ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല. അടുത്തിടെ പൊതുവേദികളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഐശ്വര്യയും മകള്‍ ആരാധ്യയും ബച്ചന്റെ വീട്ടില്‍ നിന്നും മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ആരാധ്യയുടെ പുതിയൊരു വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. സ്‌കൂള്‍ ആനുവല്‍ ഡേ പരിപാടിയില്‍ നിന്നുള്ള ആരാധ്യയുടെ വീഡിയോ കണ്ടതോടെ ഭാവിയില്‍ അമ്മയെ പോലെ വലിയൊരു നായികയാകും ആരാധ്യ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അരങ്ങില്‍ അഭിനയിച്ചു തകര്‍ക്കുകയാണ് ആരാധ്യ. ഡയലോഗ് ഡെലിവറി കൊണ്ടൊക്കെ കയ്യടി നേടുന്നുണ്ട് താരപുത്രി. ആരാധ്യയുടെ ഹെയര്‍ സ്‌റ്റൈലും ശ്രദ്ധ നേടുന്നുണ്ട്. ഇതുവരെ കാണാത്ത ഹെയര്‍ സ്‌റ്റൈലിലാണ് അരങ്ങില്‍ ആരാധ്യയെ കാണുന്നത്. അമ്മയേക്കാള്‍ സുന്ദരിയാണ് മകള്‍ എന്നുള്ള കമന്റുകളും ഈ വീഡിയോക്ക് ലഭിക്കുന്നുണ്ട്.

അമ്മ ഐശ്വര്യയ്ക്കൊപ്പം നിരന്തരം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ആളാണ് ആരാധ്യ. നെറ്റി കാണാത്ത വിധത്തിലുള്ള ഹെയര്‍ സ്‌റ്റൈലിലാണ് താരപുത്രിയെ കാണാറുള്ളത്. ചെറുപ്പം മുതല്‍ സ്ഥിരം ഹെയര്‍സ്റ്റൈലില്‍ ആരാധ്യയെ കണ്ട് ആരാധകര്‍ മടുത്തിരുന്നു. മകളെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റാന്‍ അനുവദിക്കാത്തത് അമ്മയാണ് എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

”അവസാനം ആ നെറ്റി ഒന്ന് കാണാനായി, ആരാധ്യ സുന്ദരിയാണ്. അവളുടെ നെറ്റി കാണണമെന്ന് ആഗ്രഹിച്ചവര്‍ക്കും അവളുടെ കാലിന് പ്രശ്‌നമുണ്ടെന്ന് കരുതിയവര്‍ക്കും എപ്പോഴും അമ്മയുടെ ഒപ്പം നടക്കുന്ന ആള്‍ സ്‌കൂളില്‍ പോകാറില്ലെന്ന് കരുതിയവര്‍ക്കുമെല്ലാം ഇനി സ്വസ്ഥമായി ഉറങ്ങാം” എന്ന് ഒരാള്‍ പങ്കുവച്ച കമന്റും ശ്രദ്ധ നേടുന്നുണ്ട്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍