മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

അഭിഷേക് ബച്ചന്‍ നായകനായി എത്തിയ ‘ഐ വാണ്ട് ടു ടോക്ക്’ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറിയിരിക്കുകയാണ്. നവംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം ഓപ്പണിങ് ദിനത്തില്‍ വെറും 25 ലക്ഷം രൂപ മാത്രമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. ഒരു കോടി കടക്കുന്നതിന് മുമ്പേ ചിത്രം തിയേറ്റര്‍ വിടുമെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നു വരുന്നത്.

എന്നാല്‍ ഈ സിനിമ ചെയ്യാനുള്ള കാരണം മകള്‍ ആരാധ്യയാണെന്ന് പറയുകയാണ് അഭിഷേക് ബച്ചന്‍ ഇപ്പോള്‍. ഐശ്വര്യ റായ്‌യുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അഭിഷേകിന്റെ പ്രതികരണം. പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ ആ കഥാപാത്രത്തിന്റെ വികാരം തനിക്ക് മനസിലാകും.

അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഷോയിലാണ് അഭിഷേക് സംസാരിച്ചത്. ഒരു പിതാവിന്റെ വീക്ഷണകോണില്‍ നിന്നാണ് സിനിമ പറയുന്നത്. അതും എന്നെ ആകര്‍ഷിച്ചു. ഞാന്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ്. ശ്വേത നിങ്ങളുടെ മകളാണ്. ഞാന്‍ ആരാധ്യയുടെ പിതാവാണ്.

സംവിധായകന്‍ ഷൂജിത് സിര്‍കാറിന് രണ്ട് പെണ്‍കുട്ടികളുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പെണ്‍കുട്ടികളാണ്, അതിനാല്‍ ഞങ്ങള്‍ ഈ വികാരം പൂര്‍ണ്ണമായും മനസ്സിലാക്കും. ഇത് മാത്രം മതിയായിരുന്നു എനിക്ക് ഈ സിനിമ ചെയ്യാന്‍. അച്ഛന്റെ വീക്ഷണകോണില്‍ നിന്ന് കഥ പറഞ്ഞ ഒരു സിനിമ ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്.

അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആളുകള്‍ പലപ്പോഴും സംസാരിക്കാറുണ്ട്. എന്നാല്‍ ഒരു പിതാവ് കുട്ടിക്ക് വേണ്ടി ചെയ്യുന്നതിനെ കുറിച്ച് ആരും അധികം സംസാരിക്കാറില്ല. അച്ഛന്മാര്‍ അതൊരിക്കലും വെളിപ്പെടുത്താറില്ല. അവര്‍ രഹസ്യമായിട്ടാണ് തന്റെ മക്കള്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നത് എന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍