അവര്‍ക്ക് അന്ധവിശ്വാസമുണ്ട്, റിലീസിന് മുമ്പ് എന്റെ സിനിമകള്‍ കാണാറില്ല: അഭിഷേക് ബച്ചന്‍

കഴിഞ്ഞ ദിവസമാണ് അഭിഷേക് ബച്ചന്‍ നായകനായ ദി ബിഗ് ബുള്‍ എന്ന ചിത്രം റിലീസായത്. തന്റെ സിനിമകളെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ചിത്രത്തിന്റെ പ്രൊമോഷനായി നല്‍കിയ ഒരു അഭിമുഖത്തില്‍ അഭിഷേക് തുറന്നു പറഞ്ഞിരിക്കുന്നത്. റിലീസിന് മുമ്പ് തന്റെ സിനിമകള്‍ അമ്മ ജയ ബച്ചന്‍ കാണാറില്ലെന്നും അവര്‍ക്ക് അന്ധവിശ്വാസമുണ്ടെന്നുമാണ് അഭിഷേക് പറയുന്നത്.

ഐശ്വര്യയും അമ്മയും ഇതുവരെ സിനിമ കണ്ടിട്ടില്ല. ഏപ്രില്‍ 9 ന്, അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ കാണാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഐശ്വര്യ റിലീസിന് ശേഷം കാണാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഐശ്വര്യയും റിലീസിന് മുമ്പ് എന്റെ സിനിമകള്‍ കാണാറില്ലെന്നും അഭിഷേക് ബോളിവുഡ് ബബിള്‍ എന്ന മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കുടുംബത്തിലെ മറ്റു ചിലര്‍ സിനിമ കണ്ടിരുന്നു. അമ്മ സിനിമ കണ്ട ശേഷം ശരിക്കുളള അഭിപ്രായം പറയുമെന്ന വിശ്വാസമുണ്ട്. കുടുംബത്തിലെ ബാക്കിയെല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെട്ടു. അച്ഛന്‍ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഒരര്‍ത്ഥത്തില്‍ താന്‍ സന്തോഷവാനാണ്, കാരണം തന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരാള്‍ ഇതിനകം സിനിമയെ അംഗീകരിച്ചു എന്നും അഭിഷേക് വ്യക്തമാക്കി.

കുക്കി ഗുലാടി സംവിധാനം ചെയ്ത ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് റിലീസ് ചെയ്തത്. നടന്‍ അജയ്് ദേവ്ഗണ്‍ ആനന്ദ് പണ്ഡിറ്റ്, വിക്രാന്ത് ശര്‍മ, കുമാര്‍ മങ്കത് പതക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം