ഞാനൊരു നാണംകുണുങ്ങിയാണ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പോലും ഐശ്വര്യ വേണം, ഇല്ലെങ്കില്‍ കഴിക്കില്ല; അഭിഷേക് അന്ന് പറഞ്ഞത്

ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ ദമ്പതികളുടെ വേര്‍പിരിയല്‍ ആണ് ബിടൗണില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചയാകുന്നത്. അഭിഷേകും നടി നിമ്രത് കൗറുമായുള്ള ബന്ധമാണ് ഐശ്വര്യ റായ്‌യുമായുള്ള വേര്‍പിരിയിലിന് കാരണമായത് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ നിമ്രത് കൗറിനൊപ്പം നല്‍കിയ പഴയൊരു അഭിമുഖത്തില്‍ ഐശ്വര്യയെ കുറിച്ച് അഭിഷേക് പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

ഐശ്വര്യ എങ്ങനെയാണ് തന്നെ കെയര്‍ ചെയ്യാറുള്ളത് എന്നാണ് അഭിമുഖത്തില്‍ അഭിഷേക് പറയുന്നത്. ‘ദസ്‌വി’ എന്ന സിനിമയുടെ പ്രമോഷനുമായി നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് സംസാരിച്ചത്. താനൊരു നാണംകുണുങ്ങിയാണെന്നും തനിക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് പോലും ഐശ്വര്യ ആണെന്നുമാണ് അഭിമുഖത്തില്‍ അഭിഷേക് പറയുന്നത്.

”ഞാന്‍ ഒരു വലിയ നാണകുണുങ്ങിയാണ്. എനിക്ക് ചില വിചിത്രമായ സ്വഭാവങ്ങളുണ്ട്.ഞാന്‍ ഔട്ട്‌ഡോര്‍ ഷൂട്ടില്‍ ആണെങ്കില്‍ ഐശ്വര്യ വൈകിട്ട് വിളിക്കും, ഒരു സാധാരണ ഭാര്യയും ഭര്‍ത്താവും സംസാരിക്കുന്നത് പോലെ. കഴിച്ചോ എന്ന് അവള്‍ ചോദിക്കും, ഇല്ല എന്ന് ഞാന്‍ പറയും. എന്താണ് കഴിക്കാന്‍ വേണ്ടതെന്ന് അവള്‍ തിരിച്ച് ചോദിക്കും.”

”എന്താണ് വേണ്ടതെന്ന് ഞാന്‍ പറയും, പക്ഷെ എനിക്ക് റൂം സര്‍വീസില്‍ വിളിക്കാന്‍ പറ്റില്ലെന്നും പറയും. ഐശ്വര്യ തന്നെ വിളിച്ച് അറേഞ്ച് ചെയ്യണം, ഇല്ലെങ്കില്‍ ഞാന്‍ കഴിക്കില്ലെന്ന് അവള്‍ക്ക് അറിയാം” എന്നാണ് അഭിഷേക് പറയുന്നത്. ഇത് കേട്ട് നിമ്രത് കൗര്‍ പ്രതികരിക്കുന്നുമുണ്ട്.”

”എന്ത് സ്വീറ്റ് ആണ്.. ഭാഗ്യവാന്‍. ഇങ്ങനെയും ആളുകള്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കാനാകുമോ?” എന്ന് നിമ്രത് ചോദിക്കുന്നുണ്ട്. അഭിഷേകിനെയും നിമ്രതിനെയും ട്രോളി കൊണ്ടാണ് ഈ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍