ഐശ്വര്യ റായ്‌യെ ചതിച്ചു, അഭിഷേക് ബച്ചന്‍ നിമ്രത് കൗറുമായി പ്രണയത്തില്‍; എല്ലാം സമയത്ത് തന്നെ നടക്കും, തുറന്നടിച്ച് നിമ്രത്

അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ് വിവാഹബന്ധം വഷളാകാന്‍ കാരണം നടി നിമ്രത് കൗറുമായുള്ള നടന്റെ ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഈയടുത്ത ദിവസങ്ങളിലാണ് നിമ്രതും അഭിഷേകും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയത്. ഇതോടെ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നിമ്രത്.

”എന്താണ് ഞാന്‍ വിവാഹം കഴിക്കാത്തത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്ത് പറഞ്ഞാലാണ് ആളുകള്‍ക്ക് മനസിലാവുകയെന്ന് എനിക്കറിയില്ല. വിവാഹം കഴിക്കാത്തത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ എനിക്കിപ്പോള്‍ ഇല്ല. അതിന്റെ സമയത്ത്, ശരിയായ ആളെ കണ്ടെത്തി കഴിയുമ്പോള്‍ വിവാഹം നടക്കും.”

”ഇത്തരം കാര്യങ്ങളൊന്നും മുന്‍കൂട്ടി ആലോചിച്ച് നടപ്പിലാക്കാന്‍ പറ്റുന്നതല്ല” എന്നാണ് നിമ്രത് പറയുന്നത്. അതേസമയം, 2022ല്‍ പുറത്തിറങ്ങിയ ‘ദസ്‌വി’ എന്ന ചിത്രത്തില്‍ അഭിഷേകും നിമ്രതും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ പ്രമോഷനായി അഭിഷേകും നിമ്രത്തും ഒന്നിച്ചെത്തിയ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാവുകയാണ്.

നിമ്രത്തുമൊത്തുള്ള വേദിയില്‍ തന്നെ ഐശ്വര്യയെ വാനോളം അഭിഷേക് പുകഴ്ത്തി സംസാരിക്കുന്നുമുണ്ട്. അമ്പരപ്പിക്കുന്ന തരത്തിലെ വൈകാരിക പിന്തുണയാണ് എന്റെ ഭാര്യ എനിക്ക് നല്‍കുന്നത്. അക്കാര്യത്തില്‍ ഞാനും ഞങ്ങളുടെ കുടുംബമാകെ ഭാഗ്യം ചെയ്തവരാണ് എന്നായിരുന്നു അഭിഷേക് പറഞ്ഞത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍