നടന്‍ അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി

ബോളിവുഡ് താരം മലൈക അറോറയുടെ ഭര്‍ത്താവും നടനുമായിരുന്ന അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാ ഖാനാണ് വധു. സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയായ താരത്തിന്റെ വിവാഹം സഹോദരി അര്‍പ്പിത ഖാന്റെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു നടന്നത്.

വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നായി എന്നായിരുന്നു അടിക്കുറിപ്പ്. നടന് ആശംസകളുമായി സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.

1998ല്‍ ആയിരുന്നു മലൈകയും അര്‍ബാസും വിവാഹിതരായത്. 19 വര്‍ഷത്തിന് ശേഷം 2017ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. പിതാവ് അര്‍ബാസ് ഖാന്റെ നിക്കാഹില്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. ഷുറാ ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ പങ്കുവച്ചിരുന്നു.

മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ്. വര്‍ഷങ്ങളായി ലിവിംഗ് റിലേഷന്‍ഷിപ്പിലുള്ള താരങ്ങളും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. അതേസമയം, നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അര്‍ബാസ് ഖാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദറി’ലും വേഷമിട്ടിരുന്നു.

Latest Stories

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; വയനാടിന്റെ നൊമ്പരം പേറി വേദികള്‍

ഗുജറാത്തിന് പിന്നാലെ ചെന്നൈയിലും എച്ച്എംപിവി രോഗ ബാധ; രണ്ട് കുട്ടികൾക്ക് രോഗം

ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച സംഭവം; പിവി അന്‍വറിന് ജാമ്യം; ഇന്ന് തന്നെ ജയില്‍ മോചിതനായേക്കും

ചാമ്പ്യന്‍സ് ട്രോഫി: ശുഭ്മാന്‍ ഗില്ലിനെ മാറ്റുന്നു, ഇന്ത്യയ്ക്ക് പുതിയ വൈസ് ക്യാപ്റ്റന്‍: റിപ്പോര്‍ട്ട്