സംസ്‌കാരത്തിന് ചേരാത്ത അശ്ലീല രംഗങ്ങളും ഗാനങ്ങളുമുണ്ട്; 'പഠാന്‍' ബംഗ്ലാദേശി റിലീസിനെതിരെ നടന്‍

ഷാരൂഖ് ഖാന്‍ ചിത്രം ‘പഠാന്‍’ ബോക്‌സോഫീസില്‍ 1000 കോടി കടന്നിരിക്കുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഷാരൂഖ് ചിത്രം തകര്‍ന്നു കൊണ്ടിരുന്ന ബോളിവുഡിനെയും കൈപ്പിടിച്ച് ഉയര്‍ത്തിയിരിക്കുകയാണ്. റിലീസിന് മുമ്പ് ഏറെ വിവാദങ്ങള്‍ ഉണ്ടായെങ്കിലും സിനിമയെ അത് ബാധിച്ചിട്ടില്ല.

ഫെബ്രുവരി 24ന് ആണ് ചിത്രം ബംഗ്ലാദേശില്‍ റിലീസിന് ഒരുങ്ങുന്നത്. എന്നാല്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശി നടന്‍ ദിപ്‌ജോള്‍. ഹിന്ദി സിനിമകളില്‍ ബംഗ്ലാദേശിന്റെ സംസ്‌കാരത്തിന് ചേരാത്ത അശ്ലീല രംഗങ്ങളും ഗാനങ്ങളും ഉണ്ടെന്നാണ് ദിപ്‌ജോള്‍ പറയുന്നത്.

ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു അടുത്തിടെ ബംഗ്ലാദേശിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഹിന്ദി സിനിമകള്‍ രാജ്യത്ത് റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കിയത്. ഓരോ വര്‍ഷവും 10 ഹിന്ദി സിനിമകള്‍ വീതം റിലീസ് ചെയ്യാനാണ് അനുമതിയുള്ളത്. ഈ തീരുമാനത്തോടാണ് വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നേടിയ നടന്‍ ദിപ്‌ജോള്‍ നിരാശ പ്രകടിപ്പിച്ചത്.

എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്ത്തിപ്പെടുത്താനായി ഗുണനിലവാരമുള്ള സിനിമകള്‍ കൊണ്ടുവരാന്‍ ബംഗ്ലാദേശ് ചലച്ചിത്ര വ്യവസായം ശ്രമിക്കുകയാണ്. ഹിന്ദി സിനിമകള്‍ ഇവിടേക്ക് കൊണ്ടു വന്നാല്‍ അത് ബംഗ്ലാദേശി സിനിമകളെ സാരമായി ബാധിക്കും എന്നാണ് നടന്‍ പറയുന്നത്.

ബംഗ്ലാദേശിലെ പ്രേക്ഷകര്‍ അവരുടെ കുടുംബത്തോടൊപ്പം സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഹിന്ദി സിനിമയില്‍ രാജ്യത്തെ സാമൂഹിക സംസ്‌കാരവുമായി പൊരുത്തപ്പെടാത്തനിരവധി അശ്ലീല രംഗങ്ങളും ഗാനങ്ങളുമുണ്ട് എന്നാണ് ദിപ്‌ജോള്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം