ഉര്‍ഫി ജാവേദിന് എതിരെ ഫത്വ പുറപ്പെടുപ്പിക്കണം; അപേക്ഷയുമായി നടന്‍ ഫൈസാന്‍ അന്‍സാരി

നടി ഉര്‍ഫി ജാവേദിന് എതിരെ ഫത്വ പുറപ്പെടുപ്പിക്കണമെന്ന് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫൈസന്‍ അന്‍സാരി. ഉര്‍ഫിയുടെ വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ഫത്വ പുറപ്പെടീവിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്.

വ്യത്യസ്തമായ ഫാഷന്‍ ചോയിസുകള്‍ കൊണ്ട് ശ്രദ്ധ നേടിയ മോഡലാണ് ഉര്‍ഫി ജാവേദ്. ഇതിന്റെ പേരില്‍ നിരവധി ട്രോളുകളും സൈബര്‍ അറ്റാക്കും നടി നേരിട്ടിട്ടുണ്ട്. എന്നാല്‍ താന്‍ ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് ഉര്‍ഫി പറഞ്ഞിരുന്നു.

ആളുകള്‍ അവരുടെ മതത്തിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും ഉര്‍ഫി ഒരു ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഈ ട്വീറ്റിന് താഴെയും നിരവധി വിദ്വേഷ കമന്റുകളാണ് എത്തിയത്.

അതേസമയം, മുംബൈ നഗരത്തില്‍ തനിക്ക് വീടോ അപ്പാര്‍ട്ട്‌മെന്റോ വാടകക്ക് ലഭിക്കുന്നില്ലെന്ന് ഉര്‍ഫി ജാവേദ് പറഞ്ഞിരുന്നു. തന്റെ വസ്ത്രധാരമാണ് മുസ്ലിം ഉടമകളുടെ പ്രശ്‌നമെങ്കില്‍ ഹിന്ദു ഉടമകള്‍ വീട് തരാത്തത് താന്‍ മുസ്ലിമായത് കൊണ്ടാണെന്നും ഉര്‍ഫി ആരോപിച്ചിരുന്നു.

Latest Stories

നിറം കുറവെന്ന് പറഞ്ഞ് മാനസിക പീഡനം; മലപ്പുറത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹം ഖബറടക്കി

"രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ"; രഞ്ജി ട്രോഫി കളിക്കാൻ മറ്റൊരു താരം കൂടെ

'എന്തൊരു ഫ്രോ‍‍ഡ് പണിയാണിത്', ബോക്‌സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പ്; ഗെയിം ചേഞ്ചറിനെ പരിഹസിച്ച് രാം ഗോപാൽ വർമ്മ

പിരിച്ചുവിട്ട 164 തൊഴിലാളികളെയും തിരിച്ചെടുക്കണം; വേതന കുടിശിഖ ഉടന്‍ നല്‍കണം; വീഴ്ചവരുത്തിയാല്‍ 6 % പലിശ; കോടതിയില്‍ അടിയേറ്റ് മുത്തൂറ്റ്; ആറുവര്‍ഷത്തിന് ശേഷം തൊഴിലാളി വിജയം

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

2026 ലോകകപ്പ് നേടാൻ ക്രിസ്റ്റ്യാനോ തയ്യാർ"; മുൻ ബ്രസീൽ പരിശീലകന്റെ വാക്കുകൾ വൈറൽ

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊല കേസ്: നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; സിപിഎം സമാഹരിക്കാനൊരുങ്ങുന്നത് 2 കോടി

ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനായേക്കും; അനുമയിപ്പിക്കാൻ അഭിഭാഷകസംഘം