അവാര്‍ഡ് വാങ്ങിയതിന് പിന്നാലെ നെഞ്ചുവേദന; നടന്‍ ഷാനവാസ് അന്തരിച്ചു

സിനിമാ-സീരിയല്‍ താരം ഷാനവാസ് പ്രധാന്‍ (56) പുരസ്‌കാര ദാനചടങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുംബൈയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ചടങ്ങ് നിര്‍ത്തി സംഘാടകര്‍ നടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നടന്‍ യശ്പാല്‍ ശര്‍മയാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അവാര്‍ഡ് സ്വീകരിച്ച ശേഷം അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് യശ്പാല്‍ ശര്‍മ വ്യക്തമാക്കി.

ആമസോണ്‍ പ്രൈമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മിര്‍സാപുര്‍’ എന്ന സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട ഷാനവാസ് പ്രധാന്‍ ‘പ്യാര്‍ കൊയി ഖേല്‍ നഹിം’, ‘ഫാന്റം’, ‘റയീസ്’ തുടങ്ങിയ സിനിമകളിലും ‘ദേഖ് ഭായ് ദേഖ്’, ‘ആലിഫ് ലൈല’, ‘കൃഷ്ണ’, ’24’ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Yashpal Sharma (@iyashpalsharma)

Read more