നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം! സിനിമാ ഷൂട്ടിംഗിന് പിന്നാലെ കുഴഞ്ഞു വീണു

ബോളിവുഡ് നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. സിനിമാ ചിത്രീകരണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. അന്ധേരിയിലെ ഒരു ആശുപത്രിയിലേക്ക് വൈകാതെ എത്തിച്ച അദ്ദേഹത്തിന് ആഞ്ജിയോപ്ലാസ്റ്റി ചെയ്തു.

‘വെല്‍കം ടു ദി ജംഗിള്‍’ എന്ന സിനിമയാണ് താരത്തിന്റെതായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ പകല്‍ മുഴുവന്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ശ്രേയസ്. ചെറിയ ആക്ഷന്‍ സീക്വന്‍സുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ചിത്രീകരണ സമയത്ത് ഊര്‍ജ്ജസ്വലനായിരുന്നു ശ്രേയസ്.

എന്നാല്‍ വീട്ടിലെത്തിയ അദ്ദേഹം തനിക്ക് സുഖം തോന്നുന്നില്ലെന്ന് ഭാര്യ ദീപ്തിയോട് പറയുകയായിരുന്നു. പിന്നാലെ കുഴഞ്ഞു വീഴുകയും ചെയ്തു. മറാഠി സീരിയലുകളിലും സ്റ്റേജ് ഷോകളിലും ഏറെക്കാലം പ്രവര്‍ത്തിച്ചതിന് ശേഷമാണ് സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ഇഖ്ബാലിലൂടെ (2005) ശ്രേയസിന് ഒരു കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.

മറാഠിയിലും ഹിന്ദിയിലുമുള്‍പ്പെടെ നാല്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഡോര്‍, അപ്ന സപ്ന മണി മണി, ഓം ശാന്തി ഓം, വെല്‍കം ടു സജ്ജന്‍പൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ