ഇന്‍സ്റ്റഗ്രാം ലൈവില്‍ പൂര്‍ണ നഗ്നയായി എത്തി പോണ് ഫിലിം കേസില്‍ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടി ഗഹന വസിഷ്ഠ്. ”ഇത് പോണ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ” എന്നാണ് നഗ്നയായി ലൈവില്‍ എത്തി ഗഹന ചോദിക്കുന്നത്. ഈ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇറോട്ടിക്കയും പോണ് വീഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താന്‍ ഇങ്ങനെ ഒരു വ്യത്യസ്ത പ്രതിഷേധവുമായി എത്തിയത് എന്നാണ് നടി പറയുന്നത്. ”ഈ വീഡിയോയില്‍ ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോണ് ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ് ആണെന്ന് പറയും. കാപട്യം” എന്ന് ഗഹന വീഡിയോക്കൊപ്പം കുറിച്ചു.
രാജ് കുന്ദ്ര അറസ്റ്റഡ്, ശില്‍പ്പ ഷെട്ടി എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഗഹനയെ അറസ്റ്റ് ചെയ്തപ്പോള്‍ അത് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നതായി നടി വെളിപ്പെടുത്തിയിരുന്നു.
രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് ഏക്ത കപൂറിനുമെതിരേ മൊഴി നല്‍കാനും സമ്മര്‍ദമുണ്ടായിരുന്നെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഗഹന ആരോപിച്ചു. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ രാജ് കുന്ദ്ര റിമാന്‍ഡില്‍ കഴിയുകയാണ്. രാജ് കുന്ദ്രയുടെ ഓഫീസില്‍നിന്നും വീട്ടില്‍ നിന്നുമായി രണ്ടു ആപ്പുകളിലെ 51 നീലച്ചിത്രങ്ങള്‍ മുംബൈ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.
View this post on InstagramRead more