പത്ത് ലക്ഷം രൂപ ചെലവില്‍ യന്ത്ര ആന, തൂക്കം 800 കിലോ; ക്ഷേത്രത്തില്‍ ആനയെ സമര്‍പ്പിച്ച് ശില്‍പ്പ ഷെട്ടി

ചിക്കമഗളൂരുവിലെ ക്ഷേത്രത്തില്‍ യന്ത്ര ആനയെ സമര്‍പ്പിച്ച് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. വീരഭദ്ര എന്ന് പേരിട്ട യന്ത്ര ആനയ്ക്ക് മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ തൂക്കവുമുണ്ട്. പത്ത് ലക്ഷം രൂപ ചിലവിട്ടാണ് ഈ ആനയെ നിര്‍മ്മിച്ചിരിക്കുന്നത്. റബ്ബര്‍, ഫൈബര്‍, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മ്മാണം.

ജീവനുള്ള ആനയെ പോലെ ഇത് കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യും. മാത്രമല്ല വലിയ ചെവികള്‍ ആട്ടും തലയും തുമ്പിക്കൈയും വാലും ഇളക്കുകയും ചെയ്യും. രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ശില്‍പ്പ യന്ത്ര ആനയെ സമര്‍പ്പിച്ചിരിക്കുന്നത്.

ആഘോഷങ്ങള്‍ക്ക് ആനയെ വാടകയ്ക്ക് എടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. ശ്രീമദ് രംഭാപുരി വീരരുദ്രമുനി ജഗദ്ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ആനയെ സമര്‍പ്പിച്ചത്. സമര്‍പ്പണച്ചടങ്ങില്‍ വനംവകുപ്പ് മന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ, ഊര്‍ജവകുപ്പുമന്ത്രി കെ.ജെ. ജോര്‍ജ്, മഠാധിപതി രംഭാപുരി ജഗദ്ഗുരു എന്നിവര്‍ പങ്കെടുത്തു.

ഇതോടെ ദക്ഷിണേന്ത്യയിലെ പത്ത് ക്ഷേത്രങ്ങളില്‍ യന്ത്ര ആനകളായെന്ന് മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’ അറിയിച്ചു. തൃശ്ശൂരിലെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടി പാര്‍വതി തിരുവോത്ത് യന്ത്ര ആനയെ സംഭാവന നല്‍കിയിരുന്നു. ബോളിവുഡ് നടി ആദാ ശര്‍മ്മയും ഒരു ക്ഷേത്രത്തില്‍ യന്ത്ര ആനയെ സമര്‍പ്പിച്ചിരുന്നു

Latest Stories

ഇങ്ങനെ വിദ്വേഷം പ്രചരിപ്പിക്കുന്നത്, അറ്റ്‌ലിയുടെ ലുക്കിനെ ഞാന്‍ എവിടെയാണ് കളിയാക്കുന്നത്..; വിമര്‍ശനങ്ങളോട് കപില്‍ ശര്‍മ്മ

സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ; രാമമംഗലം സ്റ്റേഷനിലെ ഡ്രൈവർ സി. ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല; കർശന നടപടിയെന്ന് വി ശിവൻകുട്ടി

ഇന്നലെ പലസ്തീൻ, ഇന്ന് ബംഗ്ലാദേശ്; പ്രിയങ്കാ ഗാന്ധിയുടെ ഐക്യദാര്‍ഢ്യം ഇന്നും ചർച്ച, സമാന ബാഗുകളുമായി പ്രതിപക്ഷ എംപിമാരും പാർലമെന്റിൽ

സ്വര്‍ണം വീണ്ടും മുന്നോട്ടുതന്നെ; യുഎസ് ഫെഡറല്‍ റിസര്‍വ് പിടിച്ചുകെട്ടുമോ വിലയെ? മഞ്ഞ ലോഹത്തിന്റെ ഭാവി നാളെ അറിയാം

BGT 2024-25: രോഹിത് ഇത് സ്വയം തിരഞ്ഞെടുത്ത വിധി, പരിഹാരം ഒന്നേയുള്ളു; നിരീക്ഷണവുമായി പുജാര

ഓട്ടിസമാണ്, കുട്ടികള്‍ ഉണ്ടാവില്ല എന്ന കമന്റുകളൊക്കെ ഞാന്‍ കണ്ടു, ഒരുപാട് ഭീഷണി കോളുകളും എനിക്ക് വരുന്നുണ്ട്; വെളിപ്പെടുത്തി ബാലയുടെ മുന്‍ ഭാര്യ

എന്താണ് ടെസ്റ്റ് ക്രിക്കറ്റിലെ ഫോളോ ഓൺ നിയമം?

പള്ളിത്തർക്കം: ആറ് പള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരണം; നിർദേശം നൽകി സുപ്രീം കോടതി

ശ്രീലങ്കയുടെ മണ്ണില്‍ നിന്നും ഒരിക്കലും ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന നീക്കം ഉണ്ടാകില്ല; കടബാധ്യതയില്‍ കരകയറാന്‍ സഹായിച്ചതിന് നന്ദിയെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ