സല്‍മാന്‍ ഖാന്‍ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചു, ജീവിതത്തിലെ ഏറ്റവും മോശമായ എട്ട് വര്‍ഷം; തുറന്നടിച്ച് മുന്‍ കാമുകി

സല്‍മാന്‍ ഖാനെതിരെയുള്ള മുന്‍ കാമുകി സോമി അലിയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയായിരുന്നു. താന്‍ ഏറ്റവും മോശമായി ലൈംഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള ബന്ധം എന്നാണ് സോമി അലി പറഞ്ഞത്.

എന്നാല്‍ ഇത് പറഞ്ഞു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നടി പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. ഇത് വാര്‍ത്തയായതോടെ എന്തുകൊണ്ടാണ് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സോമി അലി.

വളരെ ദേഷ്യത്തിലും, മോശം ഭാഷയിലുമാണ് താന്‍ ആ പോസ്റ്റുകള്‍ ഇട്ടത്. പക്ഷെ ഒരു എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ അത്തരം പോസ്റ്റുകള്‍ തനിക്ക് യോജിച്ചതല്ല. അതിനാല്‍ ആ പോസ്റ്റുകള്‍ പിന്‍വലിച്ചു.

സല്‍മാനൊപ്പം ഉണ്ടായിരുന്ന എട്ട് വര്‍ഷങ്ങള്‍ ജീവിതത്തിന്റെ നിലനില്‍പ്പില്‍ തന്നെ ഏറ്റവും മോശം വര്‍ഷങ്ങളായിരുന്നു. പല പ്രശ്‌നങ്ങള്‍ക്കിടയിലും സല്‍മാന്‍ മണ്ടി, വൃത്തികെട്ടവള്‍ എന്നൊക്കെ വിളിച്ച് നിരന്തരം അധിക്ഷേപിക്കുമായിരുന്നു.

വര്‍ഷങ്ങളോളം സല്‍മാന്‍ പൊതുസ്ഥലത്ത് താന്‍ കാമുകിയാണെന്ന് പറഞ്ഞില്ല. ഒടുവില്‍ തന്നെ കാമുകിയായി അംഗീകരിച്ച ശേഷം സല്‍മാന്‍ അയാളുടെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ എന്നും തന്നെ ശകാരിക്കുകയും, അപമാനിക്കുകയും ചെയ്തു.

ഈ ബന്ധത്തിന്റെ പേരില്‍ തന്നെ ഉപയോഗിക്കുകയാണ് എന്ന് മനസിലാക്കാന്‍ സാധിച്ചില്ല. താന്‍ ഏറ്റവും മോശമായി ലൈംഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള ബന്ധം എന്നാണ് സോമി അലി പറഞ്ഞത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്