എന്റെ ചിത്രങ്ങള്‍ പേജുകളില്‍ നിന്നും നീക്കം ചെയ്യണം, അവ പങ്കുവെയ്ക്കരുത്; ആരാധകരോട് സൈറ വസീം

ഫാന്‍സ് പേജുകളില്‍ നിന്നും തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാമോ എന്ന് അഭ്യര്‍ത്ഥിച്ച് “ദംഗല്‍” താരം സൈറ വസീം. ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കാന്‍ പോവുകയാണ് അതിനാല്‍ തന്റെ അഭ്യര്‍ത്ഥനയെ മാനിക്കണം എന്നാണ് സൈറ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ സിനിമയിലും വേഷമിട്ട താരം സിനിമാജീവിതം അവസാനിപ്പിച്ചതായി 2019-ല്‍ പ്രഖ്യാപിച്ചിരുന്നു.

“”നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും കാരുണ്യത്തിനും ഓരോരുത്തരോടും നന്ദി പറയുന്നു. എല്ലാ കാര്യങ്ങളിലും എനിക്ക് ശക്തിയും സ്‌നേഹവും പകര്‍ന്ന് എന്നെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നതില്‍ നന്ദി. ഈ കരുതലും സ്‌നേഹവും കൊണ്ട് നിങ്ങളോട് ഓരോ ഒരു ചെറിയ സഹായം ചോദിക്കുന്നു. നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും മറ്റു ഫാന്‍ പേജുകളില്‍ നിന്നും എന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.””

“”ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുന്നത് “അസാദ്ധ്യം” ആണ്. എന്നാല്‍ പേജുകളില്‍ പങ്കുവെയ്ക്കുന്നത് തുടരരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. മുമ്പത്തെ പോലെ ഈ കാര്യത്തിലും നിങ്ങള്‍ എന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നു. ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. നിങ്ങളുടെ സഹകരണം എനിക്ക് വലിയ സഹായമാവും. ഈ യാത്രയില്‍ ഭാഗമായതിന് നന്ദി”” എന്നാണ് സൈറ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് സിനിമാജീവിതം അവസാനിപ്പിക്കുന്നതായി സൈറ പ്രഖ്യാപിച്ചത്. സിനിമയില്‍ വന്നതിന് ശേഷം ജീവിതം മറ്റൊന്നായി മാറി, അജ്ഞത കൊണ്ട് വിശ്വാസത്തില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വന്നു എന്നാണ് അന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ സൈറ പറഞ്ഞത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു