'അക്ക'യിൽ നായികമാരായി കീർത്തി സുരേഷും രാധിക ആപ്‌തെയും; ത്രില്ലടിപ്പിക്കാൻ യാഷ് രാജ് ഫിലിംസിന്റെ പുതിയ സീരീസ് !

യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പുതിയ വെബ് സീരീസിൽ നായികമാരായി കീർത്തി സുരേഷും രാധിക ആപ്തെയും എത്തുന്നു. റിവഞ്ച് ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന സീരീസ് നവാഗതനായ ധർമരാജ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്.

അക്ക എന്നാണ് സീരീസിന് പേരിട്ടിരിക്കുന്നത്. കീർത്തിയും രാധികയും സ്‌ക്രീനിൽ നേർക്കുനേർ നിൽക്കുന്ന കഥാപാത്രങ്ങളെയായിരിക്കും സീരീസിൽ അവതരിപ്പിക്കുക എന്നാണ് റിപോർട്ടുകൾ.

ഒടിടി മേഖലയിൽ കീർത്തി സുരേഷിന്റെ അരങ്ങേറ്റമായിരിക്കും അക്ക. വരുൺ ധവാനുമായുള്ള ‘തെറി’ റീമേക്കിന് ശേഷമുള്ള രണ്ടാമത്തെ ഹിന്ദി പ്രൊജക്റ്റാണ് ഇത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ പ്രകടനത്തിന് ശേഷം താരം ഇപ്പോൾ ബോളിവുഡിലേക്ക് ചുവടു വച്ചിരിക്കുകയാണ്.

അതേസമയം, സേക്രഡ് ഗെയിംസ്, ഖോൾ, ഓകെ കമ്പ്യൂട്ടർ തുടങ്ങിയ ഒന്നിലധികം വെബ് ഷോകളിൽ രാധിക ആപ്‌തെ ഇതിനകം അഭിനയിച്ചിട്ടുണ്ട്. യഷ് രാജ് ഫിലിംസുമായുള്ള രാധികയുടെ ആദ്യ കൂട്ടുകെട്ടായിരിക്കും ഈ ആക്ഷൻ-പാക്ക് സീരീസ്. ബദ്‌ലാപൂർ, അന്ധാദുൻ, രാത് അകേലി ഹേ തുടങ്ങിയ നിരവധി നിരൂപക പ്രശംസ നേടിയ സിനിമകൾ രാധികയുടെ ക്രെഡിറ്റിൽ ഉണ്ട്.

ബോളിവുഡിലെ മുൻനിര നിർമ്മാണ കമ്പനിയാണ് യഷ് രാജ് ഫിലിംസ്. ഈയിടെയാണ് വൈആർഎഫ് എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ ഒടിടി പ്രൊജക്ട് ‘ദി റെയിൽവേ മെൻ’ റിലീസിനെത്തിയത്. ആർ മാധവൻ, കേ കേ മേനോൻ, ദിവ്യേന്ദു ശർമ്മ, ബാബിൽ ഖാൻ എന്നിവരാണ് സീരീസിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വാണി കപൂർ, സുർവീൻ ചൗള, വൈഭവ് രാജ് ഗുപ്ത, തുടങ്ങിയവർ അഭിനയിക്കുന്ന മണ്ഡാല മർഡേഴ്സ് ആണ് നിലവിൽ നിർമ്മാണത്തിലുള്ള യഷ് രാജ് ഫിലിംസിന്റെ മറ്റൊരു സീരീസ്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍