ആലിയ ഭട്ടിനെ പിന്തള്ളി ബോളിവുഡില്‍ മുന്‍നിരയിലേക്ക് അദാ ശര്‍മ്മ; ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന നായിക

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ 150 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ‘ദ കേരള സ്‌റ്റോറി’. മെയ് 5ന് റിലീസ് ചെയ്ത ചിത്രം 11 ദിവസങ്ങള്‍ കൊണ്ട് 147 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഇതോടെ ഏറ്റവും വലിയ വിജയം നേടുന്ന നടിയായി മാറിയിരിക്കുകയാണ് അദാ ശര്‍മ്മ.

ആലിയ ഭട്ടിനെ പിന്തള്ളിയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് നടിയായി അദാ ശര്‍മ്മ മാറിയിരിക്കുന്നത്. ആലിയ ചിത്രം ‘ഗംഗുഭായ് കത്യവാടി’ 129.10 കോടി കളക്ഷനാണ് നേടിയിരുന്നത്. കേരള സ്‌റ്റോറി 150 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണിപ്പോള്‍.

ഇത്രയും മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയതില്‍ സന്തോഷമുണ്ടെന്നാണ് അദ പറയുന്നത്. ”ഇങ്ങനെയൊരു നേട്ടമുണ്ടാകും എന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. ഇതൊന്നും എന്റെ കൈയ്യില്‍ അല്ല. എന്താണോ എനിക്ക് ചെയ്യാന്‍ പറ്റുന്നത് അത് ഞാന്‍ ചെയ്തു കൊണ്ടിരിക്കും.”

”കേരള സ്റ്റോറി എങ്ങനെയാണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഇത് പോലൊരു സിനിമയ്ക്കായി ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. അതുപോലെ മറ്റൊന്ന് സംഭവിക്കുമെങ്കില്‍ അത് സംഭവിക്കും. ഇതുപോലൊരു വേഷം ചെയ്യാന്‍ ഇതിന് മുമ്പ് എനിക്ക് അവസരം ലഭിച്ചിട്ടില്ല” എന്നാണ് അദ ന്യൂസ് 18നോട് പ്രതികരിച്ചത്.

അതേസമയം, കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഹര്‍ജി ലിസ്റ്റ് ചെയ്തെങ്കിലും സമയക്കുറവ് മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നിരോധനത്തിന് വിസമ്മതിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Latest Stories

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ