ഫുള്‍സ്ലീവ് ഇട്ട് ആദ്യം മറച്ച് വച്ചിരുന്നു, എന്നാല്‍ അത് പറ്റില്ലെന്ന് മനസിലായി; 'കേരള സ്റ്റോറി' നായിക ആശുപത്രിയില്‍

ഏറെ വിവാദം സൃഷ്ടിച്ച ‘ദ കേരള സ്റ്റോറി’ ചിത്രത്തിലെ നായി അദാ ശര്‍മ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ നടി തന്റെ ആരോഗ്യനിലയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തില്‍ സംഭവിച്ച അലര്‍ജിയുടെ ചിത്രങ്ങളാണ് അദ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

”എന്നെ കുറിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി, ഈ ചിത്രങ്ങള്‍സൈ്വപ്പ് ചെയ്യരുത്, അവ അല്‍പ്പം ഭയപ്പെടുത്തുന്നതാണ്. പക്ഷേ ഇന്‍സ്റ്റാഗ്രാമില്‍ നല്ല ഫോട്ടോകള്‍ മാത്രം പങ്കിടരുതെന്ന് ഞാന്‍ കരുതി” എന്നാണ് അദ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. ”കുറച്ച് ദിവസങ്ങളായി എനിക്ക് അസുഖമാണ്.”

”ആദ്യം ശരീരത്തില്‍ ചില തടിപ്പുകള്‍ ഉണ്ടായിരുന്നു., ഫുള്‍സ്ലീവ് ഇട്ട് ഞാന്‍ അത് മറച്ചു വച്ചിരുന്നു, അധികം വൈകാതെ അത് മുഖത്ത് തെളിഞ്ഞു തുടങ്ങി. അപ്പോള്‍ ഞാന്‍ മരുന്ന് കഴിച്ചു. എന്നാല്‍ എനിക്ക് മരുന്നിനോട് അലര്‍ജിയുണ്ടെന്ന് മനസിലായി. എനിക്ക് ശര്‍ദ്ദില്‍ വന്നു. ഇതിന് ആയുര്‍വേദ ചികിത്സയാണ് തിരഞ്ഞെടുക്കുന്നത്.”

”അതിനായി കുറച്ചുകാലത്തേക്ക് അവളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അടക്കം വിട്ടു നില്‍ക്കുകയാണ്” എന്നാണ് അദ ശര്‍മ്മ പോസ്റ്റില്‍ പറയുന്നത്. ”അമ്മയോട് ആരോഗ്യം ശ്രദ്ധിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാളെ മുതല്‍ ഞാന്‍ കുറച്ച് ദിവസത്തേക്ക് ചികിത്സയ്ക്ക് പോകുകയാണ്.”

”റേഡിയോ ട്രെയിലുകള്‍, സൂം അഭിമുഖങ്ങള്‍, പ്രൊമോ ഷൂട്ടുകള്‍ എന്നിവയ്ക്ക് പകരം ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്റെ അമ്മ എന്നോട് പറഞ്ഞു. ഞാന്‍ ഉടനെ തിരിച്ചുവരും. അതുവരെ പുതിയ സീരിസ് കമാന്‍ഡോയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടേയിരിക്കും” എന്നാണ് അദ ശര്‍മ്മ പറയുന്നത്.

അതേസമയം, രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ചയായ ചിത്രമാണ് കേരള സ്റ്റോറി. കേരളത്തില്‍ മതപരിവര്‍ത്തനത്തിലൂടെ 32,000 സ്ത്രീകള്‍ ഐസ്എസില്‍ ചേര്‍ന്നു എന്ന് പറഞ്ഞെത്തിയ ചിത്രത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം 303.97 കോടി രൂപ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ