അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരങ്ങളായ ആദിത്യ റോയ് കപൂറും അനന്യ പാണ്ഡെയും വേര്‍പിരിഞ്ഞു. താരങ്ങളുടെ അടുത്ത സുഹൃത്ത് ഇരുവരുടെയും ബ്രേക്കപ്പ് സ്ഥിരീകരിച്ചതായാണ് ബോംബെ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാസം മുമ്പേ ഇരുവരും വേര്‍പിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

”അവര്‍ വേര്‍പിരിഞ്ഞിട്ട് ഏകദേശം ഒരു മാസമായി. അവരുടെ ബന്ധം നന്നായി പോവുകയായിരുന്നു. അവരുടെ വേര്‍പിരിയല്‍ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു. തീര്‍ച്ചയായും മുറിവുണ്ട്, അനന്യ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്. അവള്‍ പുതിയ സുഹൃത്തിനൊപ്പം സമയം ചിലവഴിക്കുകയാണ്.”

”സാഹചര്യങ്ങളെ പക്വതയോടെ നേരിടാന്‍ ആദിത്യയും ശ്രമിക്കുന്നുണ്ട്” എന്നാണ് സുഹൃത്ത് പറയുന്നത്. രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെങ്കിലും അനന്യ കഴിഞ്ഞ മാസം ഒരു നിഗൂഢമായ പോസ്റ്റ് പങ്കുവച്ചതോടെ ഇരുവരും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

അതേസമയം, ആദിത്യ കപൂര്‍ മുന്‍ കാമുകിയായ ശ്രദ്ധ കപൂറുമായി അടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. രാത്രി വൈകി ശ്രദ്ധയെ വീട്ടില്‍ കൊണ്ടുപോയി വിടുന്ന ആദിത്യയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിനാല്‍ ഇരുവരും വീണ്ടും ഡേറ്റിംഗ് ആരംഭിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

Aditya spotted at shraddha’s house 🫨
byu/thekeeperofwords inBollyBlindsNGossip

ആശിഖി 2 എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധയും ആദിത്യയും പ്രശസ്തരാവുന്നത്. പിന്നീടും ഇരുവരും ജോഡികളായി സ്‌ക്രീനിലെത്തിയിട്ടുണ്ട്. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2വിലൂടെയാണ് അനന്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. കണ്‍ട്രോള്‍, ശങ്കര എന്നീ ചിത്രങ്ങളാണ് നിലവില്‍ അനന്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍