ഹൃത്വിക് റോഷന്‍ മുതല്‍ യാഷ് വരെ നിരസിച്ചു; 'ബ്രഹ്‌മാസ്ത്ര 2'ല്‍ നായകനാകാന്‍ വിജയ് ദേവരകൊണ്ട

ആലിയ ഭട്ട്-രണ്‍ബിര്‍ കപൂര്‍ കോംമ്പോയില്‍ എത്തിയ ‘ബ്രഹ്‌മാസ്ത്ര’യുടെ രണ്ടാം ഭാഗമായ ‘ദേവ്’ സിനിമയ്ക്കായി വിജയ് ദേവരകൊണ്ടയെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആദ്യം പരിഗണിച്ചത് ഹൃത്വിക് റോഷനെ ആയിരുന്നു.

എന്നാല്‍ പിന്നീട് രണ്‍വീര്‍ സിംഗ് ആകും ദേവ് എന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. ഹൃത്വിക് റോഷന്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ക്ക് ശേഷം തെലുങ്ക് സൂപ്പര്‍ താരം യാഷ് ദേവ് ആയി എത്തുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ യാഷിനെ ചിത്രത്തിനായി സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ താന്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യാഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദേവ് ആയി വിജയ് ദേവരകൊണ്ട എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്. മൂന്ന് താരങ്ങളെ സമീപിച്ചിട്ടും അവര്‍ തയാറാകാതിരുന്നതിനാല്‍ ഒടുവില്‍ വിജയ്‌യെ സമീപിക്കുകയായിരുന്നു എന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ‘ലൈഗര്‍’ ചിത്രത്തിന്റെ പരാജയത്തിന് ശേഷം വീണ്ടുമൊരും സിനിമ വന്നാല്‍ നിര്‍മ്മാതാവ് കരണ്‍ ജോഹറിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് വിജയ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ബ്രഹ്‌മാസ്ത്രയുടെ രണ്ടാം ഭാഗത്തില്‍ വിജയ് നായകനാകും എന്നാണ് സൂചനകള്‍.

ബ്രഹ്‌മാസ്ത്രയുടെ ആദ്യ ഭാഗത്തില്‍ ശിവ എന്ന കഥയാണ് പറഞ്ഞത്. നായക കഥാപാത്രം ശിവയായി രണ്‍ബിര്‍ വേഷമിട്ടപ്പോള്‍ ഇഷ എന്ന നായികയായാണ് ആലിയ ഭട്ട് വേഷമിട്ടത്. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന, ഷാരൂഖ് ഖാന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി.

Latest Stories

ശബരിമല സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂരില്‍ ദളിത് യുവതിയ്‌ക്കെതിരെ പീഡനശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍

അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

കാലടിയില്‍ പച്ചക്കറിക്കട മാനേജരെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ കവര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ബൈക്കിലെകത്തിയ രണ്ടംഗ സംഘം

ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

'ബാറ്റിംഗ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?'; മത്സരത്തിനിടെ രാഹുലിനോട് ലിയോണ്‍- വീഡിയോ

BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ