കൈയിലെ പരിക്ക് നിസ്സാരമല്ല, ഐശ്വര്യ റായ്ക്ക് ശസ്ത്രക്രിയ! പ്രാര്‍ത്ഥനയോടെ ആരാധകര്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ റായ്‌യുടെ ലുക്കിനേക്കാളേറെ ശ്രദ്ധ നേടിയത് താരത്തിന്റെ കൈയ്യിലെ പരിക്ക് ആയിരുന്നു. മകള്‍ ആരാധ്യയുടെ കൈപിടിച്ചു കൊണ്ടാണ് ഐശ്വര്യ കാനില്‍ എത്തിയത്. കാനില്‍ നിന്നും തിരിച്ചെത്തുന്നതിന് പിന്നാലെ ശസ്ത്രക്രിയക്ക് വിധേയാവാന്‍ ഒരുങ്ങുകയാണ് ഐശ്വര്യ.

കഴിഞ്ഞ വീക്കെന്‍ഡില്‍ ആയിരുന്നു ഐശ്വര്യയുടെ കൈ ഒടിഞ്ഞത്. എന്നാല്‍ താന്‍ അംബാസിഡറായ ബ്രാന്റിന് വേണ്ടി ഐശ്വര്യ കാനില്‍ എത്തുകയായിരുന്നു. ഡോക്ടര്‍മാരുമായും ചര്‍ച്ച ചെയ്തതിന് ശേഷമാണ് താരം ഫ്രാന്‍സിലേക്ക് പോയത്. ഇനി ഉടന്‍ തന്നെ താരത്തിന്റെ കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യും എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് ചിത്രങ്ങളുടെ സ്‌ക്രീനിംഗില്‍ പങ്കെടുക്കാനാണ് ഐശ്വര്യ എത്തിയത്. എല്ലാ വര്‍ഷവും കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തുന്ന ബോളിവുഡ് താരം കൂടിയാണ് ഐശ്വര്യ. മുമ്പ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു ഐശ്വര്യ.

എന്നാല്‍ ഈ വര്‍ഷത്തെ താരത്തിന്റെ രണ്ട് റെഡ് കാര്‍പറ്റ് ലുക്കുകളും വിമര്‍ശിക്കപ്പെട്ടിരുന്നു. കറുപ്പില്‍ ഗോള്‍ഡനും വെള്ളയും ചേര്‍ന്ന അലങ്കാരങ്ങളുള്ള ഡ്രസ് ആയിരുന്നു ഐശ്വര്യ ആദ്യം ധരിച്ചത്. ഇതിനൊപ്പം ധരിച്ച വലിയ ഗോള്‍ഡന്‍ കമ്മലുകള്‍ വരെ വിമര്‍ശിക്കപ്പെട്ടിരുന്നു. പീകോക്ക് സ്‌റ്റൈലിലുള്ള രണ്ടാമത്തെ ലുക്കും ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

Latest Stories

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ഉപാധികളോടെ ബോബി ചെമ്മണൂർ ജയിലിന് പുറത്തേക്ക്