'എന്തൊരു ഓവർ ആക്ടിങ്, ഇത്രയ്‌ക്കൊക്കെ ഷോ കാണിക്കണോ?' അഭിഷേകിന്റെ ഡാന്‍സ് പ്രകടനത്തെക്കുറിച്ച് സംസാരിച്ച ഐശ്വര്യയെ പരിഹസിച്ച് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ !

സോഷ്യല്‍ മീഡിയയുടെ ആക്രമണം നിരന്തരം നേരിടുന്ന ബോളിവുഡ് താരദമ്പതിമാരാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഐശ്വര്യയുടെയും അഭിഷേകിന്റെയും ഐഫാ അവാര്‍ഡ്‌സില്‍ നിന്നുമുള്ള പഴയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

അഭിഷേകിന്റെ ഡാന്‍സ് പെര്‍ഫോമന്‍സിനെക്കുറിച്ച് സംസാരിക്കുന്ന ഐശ്വര്യയെ വീഡിയോയിൽ കാണാം. അഭിഷേകിന്റെ ഡാന്‍സ് പ്രകടനത്തിന് ശേഷം അഭിപ്രായം ചോദിക്കാനായി ഐശ്വര്യയുടെ അടുത്തേക്ക് എത്തിയ അവതാരകനും ഐശ്വര്യയുടെ തൊട്ടരികിലായി മകൾ ആരാധ്യയും വിഡിയോയിൽ കാണാം.


അഭിഷേകിന്റെ റൗഡി എന്‍ട്രി നന്നായി ആസ്വദിച്ചുവെന്നും ഗംഭീര പ്രകടനമായിരുന്നു എന്നുമാണ് ഐശ്വര്യ പറയുന്നത്. ശേഷം ‘യൂ റോക്ക്ഡ് ഇറ്റ് ബേബി’ എന്ന് പറഞ്ഞുകൊണ്ട് ഐശ്വര്യ അഭിഷേകിന് ഫ്‌ളൈയിങ് കിസ് നല്‍കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ വീണ്ടും ചർച്ചയായതോടെ ഐശ്വര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിൽ ട്രോളുകളും പരിഹാസങ്ങളും നിറയുകയാണ്.

ഐശ്വര്യയുടേത് ഓവർ ആക്ടിങ് ആണെന്നും ഇത്ര ആവേശം കാണിക്കാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല എന്നുമൊക്കെയാണ് പലരും പറയുന്നത്. ഇത് വെറും ഷോ ഓഫ്, ഓവറാക്ടിംഗ്, കുറച്ചൊക്കെ നോര്‍മല്‍ ആയി പെരുമാറിക്കൂടേ, ഐശ്വര്യയ്ക്ക് ഇതെന്താണ് സംഭവിച്ചത്, തുടങ്ങിയ കമന്റുകളാണ് വിഡിയോയ്‌ക്കെതിരെ വരുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം