ഐശ്വര്യ റായും അഭിഷേകും വേര്‍പിരിയുന്നു? ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍.. തെളിവുകളുമായി സോഷ്യല്‍ മീഡിയ

ബോളിവുഡിലെ മോസ്റ്റ് സെലിബ്രേറ്റഡ് സെലിബ്രിറ്റി കപ്പിള്‍സ് ആണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. 2007ല്‍ ഏപ്രില്‍ 20ന് ആണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2022ല്‍ വിവാഹ ജീവിതത്തിന്റെ 15 വര്‍ഷങ്ങള്‍ ഇവര്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ട് എന്ന കാര്യമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ജനുവരി 24ന് സംവിധായകന്‍ സുഭാഷ് ഗായിയുടെ പിറന്നാള്‍ ആഘോഷത്തില്‍ താരദമ്പതികള്‍ പങ്കെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. താന്‍ തീര്‍ത്തും അസ്വസ്ഥയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ഐശ്വര്യയും അഭിഷേകും സ്വയം നോക്കി കൊണ്ടിരുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

VIRAL ALERT! Aishwarya Rai looks upset as she gives a 'death stare' to her  husband Abhishek Bachchan; netizens say 'that's the face of fighting before  leaving' | Hindi Movie News - Bollywood -

കഴിഞ്ഞ വര്‍ഷവും താരങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്. 2022 ഒക്ടോബറില്‍ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ പിറന്നാള്‍ ചടങ്ങില്‍ ഇത്തരത്തിലുള്ള പെരുമാറ്റം താരങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ കാരണങ്ങള്‍ അവ്യക്തമാണ്.

അതേസമയം, ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് ഐശ്വര്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഈ വര്‍ഷം ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സംവിധായകന്‍ മണിരത്‌നം പ്രഖ്യാപിച്ചത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തിലെ ഐശ്വര്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more

നന്ദിനി, മന്ദാകിനി ദേവി എന്നിങ്ങനെ ഡബിള്‍ റോളുകളിലാണ്ചിത്രത്തില്‍ ഐശ്വര്യ റായ് വേഷമിടുന്നത്. ‘ഭോല’, ‘ഗൂമര്‍’ എന്നിവയാണ് അഭിഷേക് ബച്ചന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍. ലോകേഷ് കനകരാജ്-കാര്‍ത്തി കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ‘കൈതി’യുടെ റീമേക്ക് ആണ് ഭോല. അജയ് ദേവ്ഗണ്‍ നായകനായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തബു ആണ് മറ്റെരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.