ഇതെന്താ ഷവര്‍മ്മയോ? ഗിഫ്റ്റ് പൊതിഞ്ഞ് റിബ്ബണ്‍ കെട്ടിയതോ? ഐശ്വര്യ റായ്ക്ക് ട്രോള്‍ പൂരം

കാന്‍ ചലച്ചിത്ര മേളയിലെ സ്ഥിരം സാന്നിധ്യമാണ് ബോളിവുഡ് താരം ഐശ്വര്യ റായ്. റെഡ് കാര്‍പറ്റിലെത്തുന്ന താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തവണ സില്‍വര്‍ ഹുഡുള്ള കറുപ്പ് നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് താരം കാനിലെ റെഡ് കാര്‍പറ്റ് വേദിയിലെത്തിയത്. ഈ ഡ്രസ് ഇപ്പോള്‍ ട്രോളുകളില്‍ നിറഞ്ഞിരിക്കുകയാണ്.

ഐശ്വര്യയുടെ വസ്ത്രം ഫോയില്‍ റാപ്പ് പോലെയുണ്ട് എന്നാണ് പലരുടെയും അഭിപ്രായം. ”കാന്‍ റെഡ് കാര്‍പറ്റിലെ ഈ വര്‍ഷത്തെ ഏക പ്രതീക്ഷ ഐശ്വര്യാ റായ് ആയിരുന്നു. അതും ഇല്ലാതായി”, എന്നാണ് ഒരാളുടെ കമന്റ്. ”ഗിഫ്റ്റ് പൊതിഞ്ഞ് അതിനു മേല്‍ റിബ്ബണ്‍ കെട്ടുന്നതു പോലെയുണ്ട്”, എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

”ഇത്തവണ ഉര്‍വശി റൗട്ടേല പോലും ഇതിലും മികച്ച ലുക്കിലാണ് എത്തിയത്”, ”ഐശ്വര്യയെ ഇഷ്ടമാണ്, പക്ഷേ, ഈ വസ്ത്രം ടിന്‍ ഫോയില്‍ പോലെയുണ്ട്”, ”ക്രിസ്മസ് ഗിഫ്റ്റ് റാപ്പ്, ഷവര്‍മ” എന്നിങ്ങനെയാണ് പലരും ഐശ്വര്യയുടെ വസ്ത്രത്തെ വിമര്‍ശിച്ച് കുറിച്ചിരിക്കുന്നത്.

അതേസമയം, കാന്‍ വേദിയില്‍ ഐശ്വര്യയുടെ ആദ്യത്തെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗ്രീന്‍ കേപ്പ് ഡ്രെസ് ആണ് മേളയുടെ ആദ്യ ദിനത്തില്‍ താരം അണിഞ്ഞത്. മകള്‍ ആരാധ്യ ബച്ചനും ഐശ്വര്യയ്‌ക്കൊപ്പം കാന്‍ മേളയില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

AISHWARYA RAI @ CANNES 2023 DAY 3 RED CARPET LOOK | BOLLYWOOD at Cannes 2023 - YouTube

29-ാമത് കാന്‍ ചലച്ചിച്ചിത്ര മേളയ് മെയ് 16ന് ആണ് ആരംഭിച്ചത്. ഇത്തവണത്തെ കാന്‍ ഫെസ്റ്റിവലില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളാണ് ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡയറക്ടേഴ്‌സ് ഫോര്‍ട്‌നൈറ്റ് വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ സിനിമയും പ്രദര്‍ശിപ്പിക്കും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ