പലതവണ വേര്‍പിരിഞ്ഞു, പുതിയ ബന്ധങ്ങള്‍ വിള്ളല്‍ വീഴ്ത്തി..; എങ്കിലും 18 വര്‍ഷം പൂര്‍ത്തിയാക്കി, മകള്‍ക്കൊപ്പം സിമ്പിള്‍ ആഘോഷം

മാധ്യമങ്ങള്‍ പലതവണ ‘വിവാഹമോചിതര്‍’ ആക്കിയെങ്കിലും വേര്‍പിരിയാതെ ബോളിവുഡിലെ മോസ്റ്റ് സെലിബ്രേറ്റഡ് താരദമ്പതികളായ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും. 18-ാം വിവാഹവാര്‍ഷികം ആഘോഷമാക്കുകയാണ് താരങ്ങള്‍. മകള്‍ ആരാധ്യയ്‌ക്കൊപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഫുള്‍ വൈറ്റ് ഡ്രസ് കോമ്പോയില്‍ എത്തിയ മൂവരുടെയും ചിത്രം ശ്രദ്ധ നേടുകയാണ്.

2007 ഏപ്രില്‍ 20ന് ആണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011ല്‍ ആണ് മകള്‍ ആരാധ്യ ജനിച്ചത്. അതേസമയം, പലതവണ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നടി നിമ്രത് കൗറുമായുള്ള അഭിഷേകിന്റെ ബന്ധത്തെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബം ഉപേക്ഷിച്ചു എന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രചരിച്ചത്.

അഭിഷേക്-ഐശ്വര്യ ബന്ധത്തിലെ വിള്ളലിന് പിന്നില്‍ നിമ്രത് കൗര്‍ ആണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കൂടെ അഭിനയിച്ച നടിയുമായി അഭിഷേക് പ്രണയത്തിലായി. ഇതറിഞ്ഞ ഐശ്വര്യ അഭിഷേകിന്റെ വീട് വിട്ട് അമ്മയ്ക്കും മകള്‍ക്കുമൊപ്പം താമസമാക്കി. അഭിഷേക് നടിയുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും ഐശ്വര്യ സ്വീകരിച്ചില്ല എന്നായിരുന്നു അഭ്യൂഹങ്ങള്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം നടന്ന ആനന്ദ് അംബാനിയുടെ വിവാഹത്തിന് അഭിഷേകും കുടുംബവും ഒരുമിച്ച് വരികയും ഐശ്വര്യയും മകള്‍ ആരാധ്യയും ഒറ്റയ്ക്ക് വരികയും ചെയ്തതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയത്. എന്നാല്‍ ഇരുവരും ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചില്ല. ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തിനും അഭിഷേക് പങ്കെടുത്തിരുന്നില്ല.

Read more