ഇന്ത്യയുടെ 'ഡ്രീം ഗേൾ'; സംവിധായിക ആകാൻ ആഗ്രഹിച്ച വിശ്വസുന്ദരി !

സൗന്ദര്യത്തിന്റെ മറുവാക്ക്… അതാണ് ഐശ്വര്യ റായ്. ഇന്ന് അൻപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ് യുവാക്കളുടെ ഡ്രീം ഗേൾ ആണ് ഈ ലോകസുന്ദരി. സൗന്ദര്യവും ബുദ്ധിയും കഴിവുമെല്ലാം ഒത്തിണങ്ങിയ ബോളിവുഡ് സുന്ദരിയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

1973 നവംബർ 1-ന്‌ മംഗലാപുരത്ത് മറൈൻ ബയോളജിസ്റ്റായ കൃഷ്ണ രാജിന്റെയും എഴുത്തുകാരിയായ വൃന്ദരാജ് റായിയുടെയും മകളായിട്ടാണ് ഐശ്വര്യയുടെ ജനനം. 1994-ൽ ലോകസുന്ദരി പട്ടം നേടിയതിന് ശേഷമാണ് ഐശ്വര്യ റായ് ആഗോള പ്രശസ്തിയിലേക്ക് ഉയർന്നത്. ബോളിവുഡ് സിനിമയിൽ ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറിനൊപ്പം വിനോദ വ്യവസായത്തിലെ സ്വാധീനമുള്ള വ്യക്തിയായി അവർ മാറി.

ലോകസുന്ദരി പട്ടം നേടുന്നതിന് മുൻപ് തന്നെ ഐശ്വര്യ വളർന്നു വരുന്ന ഒരു താരമായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് പഠനവും അതിനോടൊപ്പം മോഡലിംഗും വിജയകരമായി മുന്നോട്ട് കൊണ്ടുപോയി. ചെറിയ ടിവി പരസ്യങ്ങളിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. 1993-ൽ പെപ്‌സിക്ക് വേണ്ടി ആമിർ ഖാൻ അഭിനയിച്ച ശ്രദ്ധേയമായ ഒരു പരസ്യത്തിലൂടെ ഐശ്വര്യ പ്രശസ്തി നേടി. അഭിനയം തുടങ്ങുന്നതിന് വളരെ മുമ്പു തന്നെ താരപദവിയിലേക്കുള്ള യാത്രയ്ക്ക് ഇത് വഴിയൊരുക്കി.

മിസ് ഇന്ത്യ മത്സരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തനിക്ക് നാല് സിനിമ ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞിട്ടുണ്ട്. മത്സരിക്കാനുള്ള തൻ്റെ തീരുമാനം പ്രശസ്തി കാരണമായിരുന്നില്ല എന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. മറിച്ച്, അത് സിനിമകളിൽ നിന്നുള്ള ഒരു ഇടവേളയ്ക്ക് വേണ്ടിയായിരുന്നു. മിസ് ഇന്ത്യ മത്സരത്തിൽ പ്രവേശിച്ചില്ലായിരുന്നുവെങ്കിൽ 1996-ൽ പുറത്തിറങ്ങിയ രാജാ ഹിന്ദുസ്ഥാനി ആകുമായിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം.

അഭിനയം ആയിരുന്നില്ല ഐശ്വര്യയുടെ മനസിൽ ആദ്യം ഉണ്ടായിരുന്നത് എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. ഐശ്വര്യയ്ക്ക് ശാസ്ത്രത്തിൽ വളരെയധികം താൽപ്പര്യമുണ്ടായിരുന്നു, ജന്തുശാസ്ത്രത്തിൽ പ്രത്യേക താൽപ്പര്യമുള്ള ഐശ്വര്യ ആദ്യം ഒരു ഡോക്ടറാകാനായിരുന്നു ആഗ്രഹിച്ചത്. എന്നാൽ പിന്നീട് അഭിനയത്തിലും മോഡലിംഗിലും തന്റെ പാത കണ്ടെത്താൻ വേണ്ടി മുംബൈയിലെ രചന സൻസദ് അക്കാദമി ഓഫ് ആർക്കിടെക്ചറിൽ ആർക്കിടെക്ചർ തിരഞ്ഞെടുക്കുകയായിരുന്നു.

സിനിമയിലേക്കുള്ള സംഭാവനകൾ ഐശ്വര്യയെ ഇന്ത്യയിൽ മാത്രമല്ല, അന്തർദേശീയ തലത്തിൽ വരെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാക്കി. 2003-ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ അഭിനേതാവായും താരം മാറി. മാത്രമല്ല, മാഡം തുസ്സാഡിൽ മെഴുക് പ്രതിമ നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചന് ശേഷം ആദരം ഏറ്റുവാങ്ങുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായും ഐശ്വര്യ മാറി.

2004-ൽ ടൈം മാഗസിൻ്റെ ആഗോളതലത്തിൽ ഏറ്റവും സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി ഐശ്വര്യ അംഗീകരിക്കപ്പെടുകയും അന്താരാഷ്ട്ര ഐക്കൺ എന്ന പദവി ഉറപ്പിക്കുകയും ചെയ്തു. 2009 ൽ ഇന്ത്യൻ സർക്കാർ ഐശ്വര്യയ്ക്ക് പത്മശ്രീ നൽകി. 2012-ൽ ഫ്രാൻസ് ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ് നൽകി ആദരിക്കുകയും ചെയ്തു.

തൻ്റെ അഭിനയ ജീവിതത്തിന് പുറമേ ഐശ്വര്യ സംവിധാനത്തിലും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2019ൽ ക്യാമറയ്ക്ക് പിന്നിൽ നിന്ന് പ്രവർത്തിക്കാനുള്ള തൻ്റെ ആഗ്രഹത്തെക്കുറിച്ച് താരം സംസാരിച്ചിരുന്നു. സഹപ്രവർത്തകരിൽ പലരും ഇത് തമാശയായാണ് കരുതിയത് എങ്കിലും ഭാവിയിൽ ഇത് ഗൗരവമായി എടുക്കുമെന്ന് നടി സൂചന നൽകിയിരുന്നു.

വിശ്വസുന്ദരിയുടെ സൗന്ദര്യത്തെ മാനിച്ചുകൊണ്ട് നെതർലാൻഡിലെ ക്യൂകെൻഹോഫ് പൂന്തോട്ടത്തിലെ ഒരു തുലിപ് പൂവിന്റെ ഇനത്തിന് 2005-ൽ താരത്തിന്റെ പേര് നൽകിയിരുന്നു. ഐശ്വര്യയുടെ ജീവിതത്തിലും കുടുംബത്തിന് ഒരു പ്രധാന പങ്കുണ്ട്. പ്രിയപ്പെട്ടവർക്ക് ‘ഗുല്ലു മാമി’ യാണ് ഐശ്വര്യ. അടുത്ത ബന്ധുക്കൾ വിളിക്കുന്ന ഈ പേര് ഐശ്വര്യയുടെ ലാളിത്യത്തെയാണ് കാണിക്കുന്നത്.

ഐശ്വര്യയുടെ വ്യക്തിജീവിതവും ഏറെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നടൻ അഭിഷേക് ബച്ചനുമായുള്ള പ്രണയകഥയുമായി ബന്ധപ്പെട്ട്. 2007 ലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇരുവരും പ്രണയത്തിലായ ഗുരു എന്ന സിനിമയിൽ അഭിഷേക് ധരിച്ച അതേ മോതിരം ഉപയോഗിച്ച് ന്യൂയോർക്കിലെ ഹോട്ടൽ ബാൽക്കണിയിൽ വച്ച് അഭിഷേക് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. എന്നാൽ ഈ ബന്ധം ഇപ്പോൾ വിവാഹമോചനത്തിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ. ബി ടൗണിലെ ചൂടേറിയ ചർച്ചകളിൽ ഒന്നാണ് അഭിഷേകും നടി നിമ്രത് കൗറുമായുള്ള പ്രണയവും ഐശ്വര്യയുമായുള്ള വേർപിരിയലും. എന്നാൽ ഈ റിപ്പോർട്ടുകളിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇല്ല.

കരിയറിലും വ്യക്തിജീവിതത്തിലുമായി നിരവധി ഉയർച്ചകളും താഴ്ച്ചകളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ഐശ്വര്യ റായ്‌ക്ക്. എന്നാൽ എല്ലാ പ്രശ്നങ്ങളും വളരെയേറെ പക്വതയോടെയാണ് താരം നേരിട്ടത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍