അജയ് ദേവ്ഗണും ജ്യോതികയും ഒന്നിക്കുന്നു; ഇടവേളക്ക് ശേഷം ബോളിവുഡിൽ സജീവമാകാൻ ജ്യോതിക

സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ്  ജ്യോതിക. വിവാഹ ശേഷം 36 വയതിനിലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയരംഗത്ത്  തിരികെയെത്തിയത്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം താരം ബോളിവുഡിലേക്കും മടങ്ങിയെത്തുകയാണ്. അജയ് ദേവ്ഗൺ,ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സൂപ്പർ നാച്ചുറൽ ത്രില്ലറിലൂടെയാണ് താരത്തിന്റ തിരിച്ചുവരവ്.

പനോരമ സ്റ്റുഡ്യോസ് ആണ് നിർമ്മാണം. ജൂണിൽ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. സംവിധായകൻ ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മുംബൈ,ലണ്ടൻ എന്നിവിടങ്ങളിലാകും പ്രധാന ലൊക്കേഷൻ. ഏറ്റവും അടുത്തതായി റിലീസിന് ഒരുങ്ങുന്ന .ജ്യോതികയുടെ  ചിത്രം ജിയോ ബേബി  സംവിധാനം ചെയ്യുന്ന കാതലാണ്.

ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൻറെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ ഏറെ ആകാംക്ഷയോടെയാണ് ആരാധകരും. പ്രിയദർശൻ സംവിധാനം ചെയ്ത “ഡോലി സജാ കെ രഹ് ന” എന്ന ഹിന്ദി ചിത്രത്തിലൂടെ  1998 ലാണ് ജ്യോതികയുടെ സിനിമാ അരങ്ങേറ്റം. എന്നാൽ ചിത്രം ബോക്സോഫീസിൽ വിജയിച്ചില്ല.

പിന്നീട് തമിഴ് സിമിയിൽ ഹിറ്റുകൾ സൃഷ്ടിച്ചു തന്റേതായ ഇടം കണ്ടെത്താൻ ജ്യോതികക്ക് കഴിഞ്ഞു.  വിവാഹ ശേഷം ജ്യോതികയുടെ സിനിമ രംഗത്തേക്കുള്ള മടങ്ങിവരവിൽ ഭർത്താവ് സൂര്യയും ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇരുവരും തമിഴകത്തെ പ്രിയപ്പെട്ട താരജോഡികളാണ്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?