അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീട് വാടകയ്ക്ക്; ഒരു രാത്രിക്ക് മാത്രം ഞെട്ടിപ്പിക്കുന്ന തുക

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീട് വാടകയ്ക്ക്. ഗോവയിലെ ആഡംബര വില്ലയായ വില്ല എറ്റേണ ആണ് ഇപ്പോള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. 5 ബെഡ്‌റൂം, വലിയ ലിവിങ് റൂം, പ്രൈവറ്റ് പൂള്‍ എന്നീ ആഡംബരങ്ങളും ഈ വില്ലയുടെ പ്രത്യേകതയാണ്. വില്ലയിലെ പ്രധാന ബെഡ്‌റൂം തുറക്കുന്നത് ഗാര്‍ഡനിലേക്കാണ്.

ഗോവയില്‍ എത്തുമ്പോഴെല്ലാം കാജോളും അജയ് ദേവ്ഗണും ഈ വില്ലയിലാണ് താമസിക്കാറുള്ളത്. ഈ വില്ലയില്‍ ഇവരുടെ കുടുംബചിത്രങ്ങളും, നിരവധി പെയിന്റിങ്ങുകളും, ശില്‍പങ്ങളും വില്ലയിലുണ്ട്. പോര്‍ച്ചുഗീസ് ശൈലിയില്‍ നിര്‍മ്മിച്ച വില്ലയില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്.

വില്ലയുടെ താഴത്തെ നിലയില്‍ ഡൈനിങ് റൂം, ലിവിങ് റൂം എന്നിവയും മറ്റൊരു നിലയില്‍ മൂന്നു ബെഡ്‌റൂമുകളുമുണ്ട്. 5 ബാത്ത്‌റൂമുകളും നാലോളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും വില്ലയിലുണ്ട്. അടുത്തിടെ കര്‍ളി ടെയ്ല്‍സ് എന്ന യൂട്യൂബ് ചാനലില്‍ ഈ വില്ലയുടെ ഹോം ടൂര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇനി ഗോവയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ബോളിവുഡ് ദമ്പതികളുടെ വില്ലയില്‍ വാടകയ്ക്ക് താമസിക്കാം. എന്നാല്‍ വാടകത്തുക ഞെട്ടിപ്പിക്കുന്നതാണ്. ഒരു രാത്രിക്ക് മാത്രം 50,000 രൂപയാണ് വാടകയായി നല്‍കേണ്ടത്. 50,000 രൂപ നല്‍കി താമസിക്കാന്‍ റെഡിയാണെങ്കില്‍ ഇനി ഈ വില്ല നോക്കാം.

Latest Stories

മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

സഞ്ജുവും അഭിഷേകും പരാജയപെട്ടതിനെക്കുറിച്ച് പ്രതികരണവുമായി സൂര്യകുമാർ യാദവ്, മറുപടിയിൽ ഞെട്ടി ആരാധകർ

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അവസരം മുതലെടുക്കാന്‍ ബിജെപി; മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

രോഹിതും കോഹ്‌ലിയും സച്ചിനും ഒന്നും അല്ല, ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന രീതി മാറ്റിയത് അദ്ദേഹം; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രം; തീരുമാനം ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി

നടിയെ ആക്രമിച്ച കേസ്, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം; കോടതി വിധി തിങ്കളാഴ്ച

എടാ "സിംബു" ഇവിടെ ശ്രദ്ധിക്കെടാ, ബാബറിനെ പരസ്യമായി സിംബാബ്‌വെ മർദ്ദകൻ എന്ന് വിളിക്കുന്ന വീഡിയോ പുറത്ത്; ഭിന്നത അതിരൂക്ഷം

'ആരെയും തല്ലും അനൂപ്'; ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍; പിന്നാലെ സസ്‌പെന്‍ഷന്‍

പൂജയ്ക്കുവച്ച റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുട്ടിയ്ക്ക് ദാരുണാന്ത്യം

വേണമെങ്കിൽ ഇതുപോലെ ഒരു 50 ഓവറും ക്ഷീണം ഇല്ലാതെ കളിക്കും, വെല്ലുവിളിച്ചവരോട് രോഹിത് പറഞ്ഞത് ഇങ്ങനെ; വാക്കുകൾ ഏറ്റെടുത്ത് ആരാധകർ