കൈതിയുടെ ഹിന്ദി റീമേക്ക്; നായകന്‍ താനെന്ന് സ്ഥിരീകരിച്ച് അജയ് ദേവ്ഗണ്‍

തമിഴ് സിനിമയുടെ സ്ഥിരം കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കി തിയേറ്ററുകളിലെത്തി വന്‍വിജയം കൊയ്ത ചിത്രമാണ് കൈതി. കാര്‍ത്തി നായകനായെത്തിയ ആക്ഷന്‍ ത്രില്ലര്‍ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരേപോലെ നേടിയെടുത്തു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഒപ്പം ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയാണ്. അജയ് ദേവ്ഗണാകും ഹിന്ദിയില്‍ കാര്‍ത്തിയുടെ റോളിലെത്തുക. അജയ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

റിയലന്‍സ് എന്റര്‍ടെയിന്‍മെന്റ് ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ് കൈതിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മിക്കുന്നത്. ബോളിവുഡ് റീമേക്ക് വരുന്നു എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടിരുന്നില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വരുമെന്നാണ് കരുതുന്നത്. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 12ന് തിയറ്ററുകളിലെത്തും.

ഒറ്റ രാത്രി നടക്കുന്ന ഒരു കഥയെ അവലംബമാക്കിയാണ് ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൈതി. ചിത്രത്തില്‍ മലയാളി താരം നരേനും ഏറെ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹരീഷ് പേരടി, രമണ, ദീന ജോര്‍ജ്ജ്, മറിയം,ഹരീഷ് ഉത്തമന്‍, അംസദ്, അര്‍ജ്ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍