സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ പഞ്ച് അജയ്‌യുടെ കണ്ണിലേക്ക്! നടന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജയ് ദേവ്ഗണിന് പരിക്ക്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘സിങ്കം എഗെയ്ന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് നടന് പരിക്കേറ്റത്. ഡോക്ടര്‍മാര്‍ ലൊക്കേഷനിലെത്തി താരത്തെ പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയിലെ വൈല്‍ പാര്‍ലെയിലെ ഗോള്‍ഡന്‍ ടുബാക്കോ ഫാക്ടറിയില്‍ വച്ച് സിങ്കം എഗെയ്ന്‍ ചിത്രത്തിലെ ഒരു പ്രധാന ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കവെയാണ് നവംബര്‍ 30ന് നടന്റെ കണ്ണിന് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ഒരു സ്റ്റണ്ട് ആര്‍ടിസ്റ്റിന്റെ പഞ്ച് തെറ്റി അജയ്‌യുടെ മുഖത്ത് കൊണ്ടു.

ഇത് കണ്ണിന് തന്നെയാണ് കൊണ്ടത്. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ സ്ഥലത്ത് എത്തി അജയ്‌യെ പരിശോധിച്ചു. പരിക്ക് വലിയ പ്രശ്‌നമില്ലാത്തതിനാല്‍ അജയ് കുറച്ച് വിശ്രമിച്ച ശേഷം അന്ന് തന്നെ ആ സംഘടന രംഗം തീര്‍ത്തു എന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് സിങ്കം എഗെയ്ന്‍. ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന ലേഡി സിങ്കം കൂടി ഉണ്ടാകുമെന്ന് രോഹിത് ഷെട്ടി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ടൈഗര്‍ ഷ്രോഫും പൊലീസ് വേഷത്തില്‍ എത്തുന്നുണ്ട്. സൂര്യവംശിയായി അക്ഷയ് കുമാറും ഇന്‍സ്‌പെക്ടര്‍ സിംബയായി രണ്‍വീര്‍ സിംഗും ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിലെ പ്രതിനായകനായി അര്‍ജുന്‍ കപൂര്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു