ഭ്രമയുഗം ട്രെന്‍ഡ് പിടിച്ച് 'ശെയ്ത്താന്‍', ബോളിവുഡിനെ ഞെട്ടിച്ച് കളക്ഷന്‍; അജയ് ദേവ്ഗണ്‍ ചിത്രം ഇനി ഒ.ടി.ടിയിലേക്ക്, തിയതി എത്തി

മോളിവുഡില്‍ ഹൊറര്‍ ചിത്രമായ ‘ഭ്രമയുഗം’ ഹിറ്റ് അടിച്ചപ്പോള്‍ ബോളിവുഡില്‍ ‘ശെയ്ത്താന്‍’ ആണ് തരംഗം. കുറഞ്ഞ ബജറ്റില്‍ എത്തി തിയേറ്ററില്‍ ഹിറ്റ് അടിച്ച് അജയ് ദേവ്ഗണ്‍-ജ്യോതിക ചിത്രം ശെയ്ത്താന്‍. ബോളിവുഡിലെ 100 കോടി ബജറ്റ് ചിത്രങ്ങള്‍ പരാജയമാകുന്നിടത്താണ് 65 കോടി ബജറ്റില്‍ എത്തിയ ശെയ്ത്താന്‍ ബോക്സ് ഓഫീസ് കീഴടക്കിയിരിക്കുന്നത്.

മാധവനും പ്രധാന കഥപാത്രമായ ചിത്രം ആഗോളതലത്തില്‍ മികച്ച നേട്ടമാണ് കൊയ്തിരിക്കുന്നത്. മാര്‍ച്ച് 8ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 201.73 കോടി രൂപയാണ് തിയേറ്ററില്‍ നിന്നും നേടിയിരിക്കുന്നത്. തിയേറ്ററില്‍ നേട്ടം കൊയ്ത ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി എത്തിയിരിക്കുകയാണ് ഇപ്പോള്‍. മെയ് 3ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്ലാക് മാജിക് വിഷയമാകുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് അജയ് ദേവ്ഗണും വേഷമിട്ടത്. വില്ലന്‍ കഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ് ശെയ്താന്‍. ദേവ്ഗണ്‍ ഫിലിംസിന്റെ ബാനറില്‍ അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്ലാണ്.

സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം അമിത് ത്രിവേദി. അതേസമയം, ‘കാതല്‍’ എന്ന ചിത്രത്തിന് ശേഷം ജ്യോതികയുടെതായി എത്തിയ ചിത്രമാണ് ശെയ്താന്‍. ‘ഭോല’ ആയിരുന്നു അജയ് ദേവഗണിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം